നായകൻ വീണ്ടും വരാർ... തിയേറ്ററുകളിൽ തീ പടരും; ഇന്ത്യൻ 2 ട്രെയ്ലര് എത്തി

സിനിമയുടെ വിദേശ വിതരണ അവകാശങ്ങള് 65 കോടിക്കാണ് വിറ്റുപോയതായും റിപ്പോർട്ടുകളുണ്ട്

dot image

തമിഴ് സിനിമ പ്രേമികൾ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് കമൽഹാസൻ-ശങ്കർ കൂട്ടുകെട്ടിന്റെ ഇന്ത്യൻ 2. സിനിമയുടെ ഓരോ അപ്ഡേറ്റുകൾക്കും സമൂഹ മാധ്യമങ്ങളിൽ വലിയ സ്വീകാര്യതയും ലഭിച്ചിട്ടുണ്ട്. ചിത്രത്തിന്റെ ട്രെയ്ലര് പുറത്തിറങ്ങി. സേനാപതി എന്ന മുന് സ്വാതന്ത്രസമര സേനാനിയായി കമല് ഹാസന് തിരിച്ചെത്തുന്ന ചിത്രത്തില് പുതുകാലത്തിന്റെ അഴിമതികള്ക്കെതിരെ ജനപക്ഷത്ത് നിന്ന് പോരാടുന്ന നായകനെ കാണാനാവും.

2.37 മിനിറ്റ് ദൈര്ഘ്യമുള്ള ട്രെയ്ലറാണ് അണിയറപ്രവർത്തകർ പങ്കുവെച്ചിരിക്കുന്നത്. നെടുമുടി വേണുവിനെ ഒരിക്കല്ക്കൂടി കാണാനാവുമെന്നത് മലയാളികളെ സംബന്ധിച്ച് സന്തോഷം തരുന്ന കാര്യമാണ്. നെടുമുടിക്കുവേണ്ടി മറ്റൊരാളാണ് ശബ്ദം പകര്ന്നിരിക്കുന്നത്. ട്രെയ്ലറില് പ്രധാന്യത്തോടെ തന്നെയാണ് അദ്ദേഹത്തിന്റെ കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്.

ബ്രഹ്മാണ്ഡ ചിത്രം 'കൽക്കി' കാണണ്ടേ... ബുക്കിങ് ആരംഭിച്ചു

അതേസമയം ചിത്രത്തിന്റെ അഡ്വാന്സ് ബുക്കിംഗ് വിദേശത്ത് ആരംഭിച്ചു കഴിഞ്ഞു. സിനിമയുടെ വിദേശ വിതരണ അവകാശങ്ങള് 65 കോടിക്കാണ് വിറ്റുപോയതെന്നും റിപ്പോർട്ടുകളുണ്ട്. സിദ്ധാർത്ഥ്, എസ് ജെ സൂര്യ, രാകുൽ പ്രീത് സിങ്, പ്രിയ ഭവാനി ശങ്കർ, കാളിദാസ് ജയറാം, നെടുമുടി വേണു, വിവേക്, ബോബി സിംഹ, ഗുരു സോമസുന്ദരം, മനോബാല, വെണ്ണെല കിഷോർ, ദീപ ശങ്കർ തുടങ്ങിയവർ ഇന്ത്യൻ 2ൽ അഭിനേതാക്കളാണ്. ലൈക്ക പ്രൊഡക്ഷൻസും റെഡ് ജെയ്ന്റ് മൂവീസും ചേന്നാണ് നിർമ്മാണം.

1996-ലെ ബോക്സ് ഓഫീസ് റെക്കോർഡുകൾ തകർത്ത 'ഇന്ത്യൻ' ചിത്രത്തിന്റെ രണ്ടാം ഭാഗമാണ് ഇന്ത്യൻ 2 . ഇന്ത്യനിൽ എ ആർ റഹ്മാൻ സംഗീതം നിർവ്വഹിച്ചപ്പോൾ അനിരുദ്ധ് രവിചന്ദർ ആണ് രണ്ടാം ഭാഗത്തിന് സംഗീതമൊരുക്കുന്നത്. സിദ്ധാർത്ഥ്, എസ് ജെ സൂര്യ, രാകുൽ പ്രീത് സിങ്, പ്രിയ ഭവാനി ശങ്കർ, കാളിദാസ് ജയറാം, നെടുമുടി വേണു, വിവേക്, ബോബി സിംഹ, ഗുരു സോമസുന്ദരം, മനോബാല, വെണ്ണെല കിഷോർ, ദീപ ശങ്കർ തുടങ്ങിയവർ ഇന്ത്യൻ 2ൽ അഭിനേതാക്കളാണ്. ലൈക്ക പ്രൊഡക്ഷൻസും റെഡ് ജെയ്ന്റ് മൂവീസും ചേന്നാണ് നിർമ്മാണം.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us