നാല് വർഷത്തെ കാത്തിരിപ്പിനൊടുവിൽ കൽക്കിയെത്തി; ആഘോഷമാക്കി ഇന്ത്യൻ സിനിമ

വേഫറർ ഫിലിംസാണ് കേരളത്തിൽ വിതരണത്തിനെത്തിക്കുന്നത്

dot image

പ്രഭാസിനെ നായകനാക്കി നാഗ് അശ്വിൻ സംവിധാനം ചെയ്ത ബ്രഹ്മാണ്ഡ ചിത്രം 'കൽക്കി 2898 എഡി'യുടെ ആദ്യ ഷോകൾ പൂർത്തിയായിരിക്കുമ്പോൾ വരുന്ന പ്രതികരണങ്ങൾ വളരെ മികച്ചതാണ്. തെലുങ്ക് ഇൻഡസ്ട്രിയിലെ തന്നെ ഏറ്റവും വലിയ ബജറ്റിൽ ഒരുങ്ങിയ സിനിമയും സാങ്കേതിക പരമായി മുന്നിട്ടു നിൽക്കുന്ന സിനിമയും കൂടിയാണ് കൽക്കി. മാത്രമല്ല ഇന്ത്യൻ സിനിമാ ചരിത്രത്തിൽ വ്യത്യസ്തമായ പരീക്ഷണങ്ങൾ സിനിമയിലൂടെ കൊണ്ട് വന്നിട്ടുമുണ്ട്. റിലീസിന് മുന്നേ തന്നെ ഹൈപ്പോടെ എത്തിയ സിനിമ നാലു വർഷത്തെ നിരവധി ആളുകളുടെ പ്രയത്നം കൂടിയാണ്.

നാഗ് അശ്വിന്റെയും ടീമിന്റെയും നാലു വർഷത്തെ കഠിന പ്രയത്നമാണ് സിനിമ. ചിത്രത്തിന്റെ ക്വാളിറ്റിയിലോ ഗുണ നിലവാരത്തിലോ ഒരു തരത്തിലുള്ള വിട്ടു വീഴ്ചയ്ക്കും നടത്താതെയാണ് സിനിമ ആളുകളിലേക് എത്തിയിട്ടുള്ളത്. ഈ സിനിമയുടെ വിജയത്തിന് ഒരുമിച്ച് നിൽക്കാം, എന്നാണ് കഴിഞ്ഞ ദിവസം നിർമാതാക്കളായ വൈജയന്തി മൂവീസ് സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചത്.

ബിഗ് സ്ക്രീനിൽ ഒരിക്കലും മിസ് ചെയ്യരുതാത്ത പടം; 'കൽക്കി 2898 എഡി' ആദ്യ പ്രതികരണങ്ങൾ

വേഫറർ ഫിലിംസാണ് കേരളത്തിൽ കൽക്കി വിതരണത്തിനെത്തിക്കുന്നത്. തെലുങ്ക്, ഹിന്ദി, തമിഴ്, മലയാളം, കന്നഡ, ഇംഗ്ലീഷ് തുടങ്ങി ഒന്നിലധികം ഭാഷകളിൽ എത്തിയിരിക്കുന്ന സിനിമയ്ക്ക് പ്രേക്ഷകരേറെയാണ്. ഹൈപ്പ് കൂടുതലായതിനാൽ തന്നെ സിനിമയുടെ പ്രീ ബുക്കിങ്ങിലും വലിയ ചലമുണ്ടാക്കാൻ സാധിച്ചു എന്നതും കൽക്കിയുടെ നേട്ടമാണ്.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us