ബിഗ് സ്ക്രീനിൽ ഒരിക്കലും മിസ് ചെയ്യരുതാത്ത പടം; 'കൽക്കി 2898 എഡി' ആദ്യ പ്രതികരണങ്ങൾ

കാലത്തിനും സാങ്കേതികതയ്ക്കും അപ്പുറം നിൽക്കുന്ന കൽക്കിയുടെ സിനിമ ലോകം ആവേശം കൊള്ളിക്കുന്നത് എന്നാണ് ആദ്യ പ്രതികരണങ്ങൾ

dot image

നാഗ് അശ്വിന്റെ സംവിധാനത്തിൽ പ്രഭാസ് അടങ്ങുന്ന ഇന്ത്യൻ സൂപ്പർ താരങ്ങൾ അണിനിരന്ന സയൻസ് ഫിക്ഷൻ ചിത്രം കൽക്കി 2898 എ ഡി ഇന്ന് ലോകമെമ്പാടുമുള്ള തിയേറ്ററുകളിലെത്തിയിരിക്കുകയാണ്. ചിത്രത്തിന് സോഷ്യൽ മീഡിയയിൽ പ്രതീക്ഷ നൽകുന്ന പ്രതികരണങ്ങളാണ് ലഭിക്കുന്നത്. ഇന്നത്തെ കാലത്തിനും സാങ്കേതികതയ്ക്കും അപ്പുറം നിൽക്കുന്ന കൽക്കിയുടെ സിനിമ ലോകം ആവേശം കൊള്ളിക്കുന്നത് എന്നാണ് ആദ്യ പ്രതികരണങ്ങളിലൂടെ മനസിലാക്കാൻ സാധിക്കുന്നത്.

'ബിഗ് സ്ക്രീനിൽ ഒരിക്കലും മിസ് ചെയ്യരുതാത്ത പടം, നമ്മുടെ ഇതിഹാസങ്ങളിൽ നിന്നും പ്രവചനങ്ങളിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടുള്ള സീനുകൾക്കിടയിൽ ഇത് മറ്റൊരു ഇതിഹാസമാണ്..., തെലുങ്ക് സിനിമ ഇൻഡസ്ട്രിയുടെ അഭിമാനം, വാക്കുകൾ കൊണ്ട് പറയാനാവില്ല. ഞങ്ങളെ ശരിക്കും സ്പർശിച്ചു.'

'കൽക്കി 2898 എഡി, ഇന്ത്യൻ സിനിമയിൽ ഒരു പുതിയ മാനം നൽകിയ സിനിമയാണ്. പുരാണ കഥകളുടെയും ഭാവി കഥപറച്ചിലിൻ്റെയും അസാധാരണമായ ബന്ധം പ്രേക്ഷകരെ ആകർഷിക്കുന്നു. സ്ക്രീനിൽ സാധ്യമാകുന്നതിന്റെ അതിരുകൾ ഭേദിക്കുന്ന ദൃശ്യങ്ങൾ ഗംഭീരമാണ്. പ്രഭാസ് പവർ ഹൗസ് പെർഫോമൻസ് നൽകുന്നു, മികച്ച സപ്പോർട്ടിംഗ് കാസ്റ്റ്. അമിതാബ് ബച്ചൻ, കമൽഹാസൻ്റെ ഇതിഹാസ പ്രകടനം.'

'മികച്ച സ്പെഷ്യൽ ഇഫക്റ്റുകളുടെയും ഗ്രാപ്പിങ്ങ് സംയോജനവും ഈ സിനിമയെ അവിസ്മരണീയമായ അനുഭവമാക്കി മാറ്റുന്നു. ഇന്ത്യൻ സിനിമയുടെ ചരിത്രത്തിലെ ഏറ്റവും മികച്ച പുരാണ സിനിമകളായി കൽക്കി നിലകൊള്ളുന്നു എന്നതിൽ സംശയമില്ല.'

വൈജയന്തി മൂവീസിന്റെ ബാനറിൽ സി അശ്വിനി ദത്ത് നിർമ്മിച്ചിരിക്കുന്ന ചിത്രം വേഫറർ ഫിലിംസാണ് കേരളത്തിൽ വിതരണത്തിനെത്തിക്കുന്നത്. തെലുങ്ക്, ഹിന്ദി, തമിഴ്, മലയാളം, കന്നഡ, ഇംഗ്ലീഷ് തുടങ്ങി ഒന്നിലധികം ഭാഷകളിൽ എത്തിയിരിക്കുന്ന സിനിമയ്ക്ക് പ്രേക്ഷകരേറെയാണ്. റിലീസിന് മുൻപേ തന്നെ വൻ ഹൈപ്പോടെയാണ് കൽക്കിയുടെ നിർമ്മാതാക്കളും സിനിമയെ അവതരിപ്പിച്ചത്. അതുകൊണ്ട് സിനിമയുടെ പ്രീ ബുക്കിങ്ങിലും വലിയ ചലനമുണ്ടാക്കാൻ സാധിച്ചു എന്നതും കൽക്കിയുടെ നേട്ടമാണ്.

ഡാർക്ക് ഹ്യുമർ എന്റർടെയ്നറുമായി ആസിഫ് അലി വരുന്നു; നവംബറിൽ ചിത്രീകരണം
dot image
To advertise here,contact us
dot image