'നിങ്ങളുടെ ധൈര്യം പലർക്കും പ്രചോദനമാകും'; കൽക്കി ടീമിനെ പ്രശംസിച്ച് റോക്കി ഭായ്

പ്രഭാസ്, അമിതാഭ് ബച്ചൻ, ദീപിക പദുകോൺ തുടങ്ങിയവരുടെ പ്രകടനങ്ങളെയും അദ്ദേഹം അഭിനന്ദിച്ചു

dot image

പ്രഭാസ്-നാഗ് അശ്വിൻ ടീമിന്റെ ബ്രഹ്മാണ്ഡ ചിത്രം കൽക്കി 2898 എഡിയെ പ്രശംസിച്ച് കന്നഡ താരം യഷ്. അമ്പരപ്പിക്കുന്ന ഒരു ദൃശ്യാനുഭവം നൽകിയ കൽക്കി ടീമിന് അഭിനന്ദനങ്ങൾ. കൂടുതൽ ക്രിയാത്മക സിനിമകൾ ഒരുക്കുന്നതിന് കൽക്കി വഴിയൊരുക്കും. നാഗ് അശ്വിന്റെയും വൈജയന്തി ഫിലിംസിന്റെയും കാഴ്ചപ്പാടും ധൈര്യവും വലിയ മുന്നേറ്റങ്ങൾക്ക് പലർക്കും ധൈര്യം പകരുമെന്നും യഷ് പറഞ്ഞു. പ്രഭാസ്, അമിതാഭ് ബച്ചൻ, ദീപിക പദുകോൺ തുടങ്ങിയവരുടെ പ്രകടനങ്ങളെയും അദ്ദേഹം അഭിനന്ദിച്ചു.

അതേസമയം കൽക്കി ആദ്യദിനം ആഗോള ബോക്സ് ഓഫീസില് നിന്ന് 191.5 കോടി രൂപയാണ് നേടിയിരിക്കുന്നത്. ഇതോടെ ഇന്ത്യന് സിനിമയിലെ മൂന്നാമത്തെ വലിയ ഓപണര് ആയിരിക്കുകയാണ് ചിത്രം. 223 കോടി നേടിയ ആര്ആര്ആറും 217 കോടി നേടിയ ബാഹുബലി രണ്ടുമാണ് ആദ്യ രണ്ട് സ്ഥാനങ്ങളില്.

82 വയസ്സിലും കിടിലൻ ആക്ഷൻ രംഗങ്ങൾ; 'കൽക്കി' ബിടിഎസ്സിന് പിന്നാലെ ബിഗ് ബിക്ക് കയ്യടിച്ച് സോഷ്യൽ മീഡിയ

തെലുങ്ക് ഇൻഡസ്ട്രിയിലെ തന്നെ ഏറ്റവും വലിയ ബജറ്റിൽ ഒരുങ്ങിയ സിനിമയും സാങ്കേതികപരമായി മുന്നിട്ടു നിൽക്കുന്ന സിനിമയും കൂടിയാണ് കൽക്കി. മാത്രമല്ല ഇന്ത്യൻ സിനിമാ ചരിത്രത്തിൽ വ്യത്യസ്തമായ പരീക്ഷണങ്ങൾ സിനിമയിലൂടെ കൊണ്ട് വന്നിട്ടുമുണ്ട്. റിലീസിന് മുന്നേ തന്നെ ഹൈപ്പോടെ എത്തിയ സിനിമ നാലു വർഷത്തെ നിരവധി ആളുകളുടെ പ്രയത്നം കൂടിയാണ്. കൽക്കി ബ്രഹ്മാണ്ഡ ചിത്രം എന്ന വാക്കിനോട് നൂറു ശതമാനം നീതി പുലർത്തുന്നു എന്നാണ് ആരാധക പ്രതികരണം.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us