ബോംബെ പോസിറ്റീവുമായി ലുക്മാനും ബിനു പപ്പുവും; ചിത്രീകരണം പൂർത്തിയായി

പ്രഗ്യ നാഗ്രയാണ് ഈ സിനിമയിലെ നായികയായി വേഷമിട്ടിരിക്കുന്നത്

dot image

ഓപ്പറേഷൻ ജാവ, സൗദി വെള്ളക്ക എന്നീ സൂപ്പർ ഹിറ്റ് ചിത്രങ്ങൾക്ക് ശേഷം ലുക്മാൻ - ബിനു പപ്പു ടീം ഒന്നിക്കുന്ന ബോംബെ പോസിറ്റീവിന്റെ ചിത്രീകരണം പൂർത്തിയായി. ജീവനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ധ്യാൻ ശ്രീനിവാസൻ നായകനായ നദികളിൽ സുന്ദരി യമുന എന്ന ചിത്രത്തിലൂടെ ശ്രദ്ധ നേടിയ നടി പ്രഗ്യ നാഗ്രയാണ് നായിക.

ഇവർക്കൊപ്പം ജഗദീഷ്, ജോയ് മാത്യു, നേഹ സക്സേന, രാഹുൽ മാധവ്, സൗമ്യ മേനോൻ, ടി ജി രവി, ശ്രീജിത്ത് രവി എന്നിവരും സിനിമയിൽ സുപ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. അജിത്താണ് ചിത്രത്തിന്റെ കഥ രചിച്ചിരിക്കുന്നത്. ഉണ്ണി മൂവീസ്, ഹരീഷ് കുമാർ എന്നിവയുടെ ബാനറിൽ ഉണ്ണികൃഷ്ണൻ, ഹരീഷ് കുമാർ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.

ജീത്തു ജോസഫ് - ബേസിൽ ടീമിന്റെ നുണക്കുഴി ഉടനെത്തും; ഫസ്റ്റ് ലുക്ക് പുറത്തുവിട്ടു

ചിത്രത്തിന് സംഗീത സംവിധാനം നിർവഹിക്കുന്നത് രഞ്ജിൻ രാജാണ്. എഡിറ്റർ അരുൺ രാഘവ്. വി കെ പ്രദീപ് ആണ് ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്. പിആർഒ ശബരി.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us