വിക്കി കൗശലിനൊപ്പം അതിഥി വേഷത്തിൽ കത്രീന, ട്രെയ്ലറിന് വൻ വരവേൽപ്പ്

ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ കത്രീന ട്രെയ്ലർ പങ്കുവെച്ചിട്ടുണ്ട്

dot image

വിക്കി കൗശൽ നായകനാകുന്ന 'ബാഡ് ന്യൂസിൻ്റെ' ട്രെയ്ലർ കഴിഞ്ഞ ദിവസമാണ് പുറത്തുവിട്ടത്. വിക്കി, ട്രിപ്റ്റി ദിമ്രി, ആമി വിർക്ക് എന്നിവർക്കൊപ്പം വിക്കി കൗശലിൻ്റെ പങ്കാളിയും നടിയുമായ കത്രീന കൈഫിൻ്റെ അതിഥി വേഷവുമാണ് ചിത്രത്തിൻ്റെ ഹൈലൈറ്റ്.

ജൂലൈ 19ന് തിയേറ്ററുകളിൽ റിലീസ് ചെയ്യാനൊരുങ്ങുന്ന ചിത്രത്തിന് ട്രെയ്ലർ ലോഞ്ചിന് വൻ വരവേൽപ്പാണ് ലഭിച്ചത്. ട്രെയ്ലറിലെ ഒരു കോമഡി സീനിൽ, കത്രീന കൈഫിൻ്റെ ഒരു ഫോട്ടോയുണ്ട്, ഇതിൽ കോസ്റ്റ്യൂം ഡിസൈനർ സബ്യസാചി മുഖർജി തയ്യാറാക്കിയ മനോഹരമായ ലെഹംഗയാണ് ധരിച്ചിരിക്കുന്നത്. ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ കത്രീന ട്രെയ്ലർ പങ്കുവെച്ചിട്ടുണ്ട്.

കൽക്കി വാരാന്ത്യത്തിൽ 500 കോടി നേടുമെന്ന് പ്രവചനം; ടിക്കറ്റുകൾ ചൂടപ്പം പോലെ വിറ്റ് ബുക്ക്മൈഷോയും

ഷാരൂഖ് ഖാൻ, ജൂഹി ചൗള, സൊനാലി ബിന്ദ്രെ എന്നിവർ അഭിനയിച്ച 1998ലെ ഹിറ്റ് കോമഡി-ആക്ഷൻ ചിത്രമായ ഡ്യൂപ്ലിക്കേറ്റിൽ നിന്നുള്ള മേരെ മെഹബൂബ് മേരെ സനം എന്നതിൻ്റെ റീമിക്സ് പതിപ്പും ട്രെയ്ലറിലുണ്ട്. ഏറെ നാളായി ബോളിവുഡിൽ കത്രീന ഗർഭിണിയാന്നെന്ന തരത്തിൽ അഭ്യുഹങ്ങൾ പടർന്നിരുന്നു. ട്രെയിലർ ലോഞ്ചിനിടെ നടനോട് ആരാധകർ നേരിട്ട് ഇക്കാര്യം ചോദിക്കുകയും ചെയ്തിരുന്നു.

'സന്തോഷമുള്ള വാർത്തകൾ എപ്പോൾ ഉണ്ടായാലും നിങ്ങളുമായി പങ്കിടും, ഇത്തരം ഒരു സന്തോഷ വാർത്ത നിങ്ങളുമായി പങ്കിടാൻ മടിയൊന്നും ഇല്ല, എന്നാൽ സമയമായിട്ടല്ല' എന്ന് പറഞ്ഞുകൊണ്ട് പ്രചരിക്കുന്ന ഗോസിപ്പുകള് തെറ്റാണെന്ന് വിക്കി കൗശൽ പറഞ്ഞു. ഈ വർഷം ആദ്യം പുറത്തിറങ്ങിയ ശ്രീറാം രാഘവൻ്റെ 'മെറി ക്രിസ്മസ്' എന്ന ചിത്രത്തിലാണ് കത്രീന കൈഫ് അവസാനമായി അഭിനയിച്ചത്. വിജയ് സേതുപതിയ്ക്കൊപ്പമാണ് കത്രീന ചിത്രത്തിലെത്തിയത്.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us