ഇന്ത്യൻ2 ൽ റോൾ കുറവാണ്, പക്ഷേ മൂന്നാം ഭാഗത്തിന് വഴിയൊരുക്കുന്നത് എസ് ജെ സൂര്യ; പുതിയ റിപ്പോർട്ട്

ഇന്ത്യൻ 2-3 ഭാഗങ്ങളിലായി കമൽഹാസനെ 12 ഗെറ്റപ്പുകളിൽ കാണാൻ കഴിയുമെന്നും റിപ്പോർട്ടുകളുണ്ട്

dot image

തെന്നിന്ത്യന് സിനിമ പ്രേമികൾ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് കമൽഹാസൻ-ശങ്കർ കൂട്ടുകെട്ടിന്റെ ഇന്ത്യൻ 2. ഏതാനും ദിവസങ്ങൾക്ക് മുമ്പ് പുറത്തിറങ്ങിയ സിനിമയുടെ ട്രെയ്ലർ സമൂഹ മാധ്യമങ്ങളിൽ ചർച്ചയായിരുന്നു. കമൽഹാസൻ, നെടുമുടി വേണു, വിവേക് തുടങ്ങിയവർക്കൊപ്പം എസ് ജെ സൂര്യയുടെ കഥാപാത്രവും ട്രെയ്ലറിൽ ഏറെ ശ്രദ്ധ നേടിയിരുന്നു. ഇപ്പോഴിതാ നടന്റെ കഥാപാത്രത്തെക്കുറിച്ച് പുതിയ റിപ്പോർട്ടുകൾ വന്നിരിക്കുകയാണ്.

വില്ലൻ കഥാപാത്രമാണെങ്കിൽ പോലും ഇന്ത്യൻ 2 ൽ 20 മിനിറ്റ് സ്ക്രീൻ ടൈം മാത്രമാകും എസ് ജെ സൂര്യയ്ക്ക് ലഭിക്കുക എന്നാണ് ഗ്രേപ്പ് വൈൻ റിപ്പോർട്ട് ചെയ്യുന്നത്. എന്നാൽ മൂന്നാം ഭാഗത്തേക്ക് വഴിയൊരുക്കുന്നത് ഈ കഥാപാത്രമായിരിക്കും എന്നാണ് റിപ്പോർട്ട്. ഒപ്പം ഇന്ത്യൻ 3 ൽ മുഴുനീള കഥാപാത്രത്തെയാകും എസ് ജെ സൂര്യ അവതരിപ്പിക്കുക എന്നും സൂചനകളുണ്ട്.

അതുപോലെ ഇന്ത്യൻ 2-3 ഭാഗങ്ങളിലായി കമൽഹാസനെ 12 ഗെറ്റപ്പുകളിൽ കാണാൻ കഴിയുമെന്നും റിപ്പോർട്ടുകളുണ്ട്. ഇതിൽ ഏഴ് ഗെറ്റപ്പുകൾ ഇന്ത്യൻ 2 ലും അഞ്ച് ഗെറ്റപ്പുകൾ ഇന്ത്യൻ 3 ലുമായിരിക്കും ഉണ്ടാവുക എന്നാണ് സൂചന. ഈ ജൂലൈ 12 നാണ് ഇന്ത്യൻ 2 റിലീസ് ചെയ്യുന്നത്. ഈ വർഷം അവസാനം ഇന്ത്യൻ 3 എത്തുമെന്നാണ് സൂചന.

തിയേറ്ററുകളിൽ ആഘോഷമായി കൽക്കി; 'ത തക്കര' ഗാനം പുറത്തുവിട്ട് അണിയറപ്രവർത്തകർ

1996-ലെ ബോക്സ് ഓഫീസ് റെക്കോർഡുകൾ തകർത്ത 'ഇന്ത്യൻ' ചിത്രത്തിന്റെ രണ്ടാം ഭാഗമാണ് ഇന്ത്യൻ 2. ഇന്ത്യനിൽ എ ആർ റഹ്മാൻ സംഗീതം നിർവ്വഹിച്ചപ്പോൾ അനിരുദ്ധ് രവിചന്ദർ ആണ് രണ്ടാം ഭാഗത്തിന് സംഗീതമൊരുക്കുന്നത്. സിദ്ധാർത്ഥ്, രാകുൽ പ്രീത് സിങ്, പ്രിയ ഭവാനി ശങ്കർ, കാളിദാസ് ജയറാം, ബോബി സിംഹ, ഗുരു സോമസുന്ദരം, മനോബാല, വെണ്ണെല കിഷോർ, ദീപ ശങ്കർ തുടങ്ങിയവർ ഇന്ത്യൻ 2ൽ അഭിനേതാക്കളാണ്. ലൈക്ക പ്രൊഡക്ഷൻസും റെഡ് ജെയ്ന്റ് മൂവീസും ചേന്നാണ് നിർമ്മാണം.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us