
അന്തരിച്ച നടനും മിമിക്രി കലാകാരനുമായ കൊല്ലം സുധിയുടെ ഗന്ധം പെർഫ്യൂം ആക്കി വാങ്ങി അവതാരക ലക്ഷ്മി നക്ഷത്ര. ദുബായ് മലയാളിയായ യൂസഫ് ആണ് സുധിയുടെ ഗന്ധം പെർഫ്യൂമാക്കി മാറ്റി നല്കിയത്. പെർഫ്യൂം ഉണ്ടാക്കുന്നതിന്റെ ദൃശ്യങ്ങൾ യൂട്യൂബ് വിഡിയോയിലൂടെ ലക്ഷ്മി പങ്കുവെച്ചിട്ടുണ്ട്.
അപകടത്തിൽപ്പെട്ട് മരിക്കുന്ന ദിവസം സുധി ധരിച്ചിരുന്ന വസ്ത്രത്തിലെ ഗന്ധമാണ് പെർഫ്യൂം ആക്കി മാറ്റിയത്. സുധിയുടെ ഭാര്യ രേണുവിന്റെ ആഗ്രഹപ്രകാരമാണ് ലക്ഷ്മി നക്ഷത്ര ഇക്കാര്യം ചെയ്തത്. അതേ സമയം അവതാരകയുടെ വിഡിയോയ്ക്കു നേരെ വലിയ വിമർശനവും സമൂഹ മാധ്യമങ്ങളിൽ ഉയരുന്നുണ്ട്. കൊല്ലം സുധിയുടെ വീട്ടിലെ കാര്യങ്ങൾ മുതലെടുത്ത് സഹതാപം ഉണ്ടാക്കി ലക്ഷ്മി യൂട്യൂബ് ചാനലിന് റീച് ഉണ്ടാകുന്നുവെന്നാണ് ഭൂരിഭാഗം കമന്റുകളും.
'അമ്മ'യിലെ പൊട്ടിത്തെറി; എന്താണ് ശരിക്കും സംഭവിച്ചത്?കഴിഞ്ഞ വർഷമാണ് വാഹനാപകടത്തിൽ കൊല്ലം സുധി മരിക്കുന്നത്. വടകരയില് നിന്ന് പരിപാടി കഴിഞ്ഞ് തിരികെ തിരുവനന്തപുരത്തേക്ക് പോകുകയായിരുന്നു. അദ്ദേഹം സഞ്ചരിച്ച കാര് എതിരെ വന്ന പിക്കപ്പുമായി കൂട്ടിയിടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ സുധിയെ കൊടുങ്ങല്ലൂര് എ.ആര് ആശുപത്രിയില് എത്തിച്ചുവെങ്കിലും ജീവന്രക്ഷിക്കാനായില്ല.