ലോക പ്രശസ്ത ദക്ഷിണ കൊറിയൻ സംഗീത ബാൻഡാണ് ബിടിഎസ്. ഏഴംഗങ്ങളുള്ള ബിടിഎസിലൂടെയാണ് ലോകം കൂടുതലായും കെ പോപ്പിനെക്കുറിച്ചറിയുന്നത്. ഇപ്പോഴിതാ ബി ടി എസ് ആരാധകർക്കായി സന്തോഷ വർത്തയെത്തിയിരിക്കുകയാണ്. 2024 പാരിസ് ഒളിംപിക്സിൽ ജിൻ ദീപശിഖയേന്തുമെന്നാണ് റിപ്പോർട്ടുകൾ.
ജൂലായ് 27ന് നടക്കുന്ന ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കുന്നതിനായി ജിൻ ഉടൻതന്നെ പാരിസിലേയ്ക്ക് തിരിക്കുമെന്നാണ് വിവരം. ദക്ഷിണ കൊറിയയെ പ്രതിനീധികരിച്ചാണ് ജിൻ ഒളിംപിക്സിൽ ദീപശിഖയേന്തുക. ജിന്നിനെ കൂടാതെ പ്രമുഖ കായികതാരങ്ങൾ, ബഹിരാകാശ സഞ്ചാരികൾ ഉൾപ്പെടെ പതിനൊന്നായിരത്തോളം പേർ ദീപശിഖ വഹിക്കും. പാരിസ് ഒളിംപിക്സ് ജൂലായ് 27 മുതൽ ഓഗസ്റ്റ് 11 വരെയാണ് നടക്കുന്നത്. 206 രാജ്യങ്ങളിൽ നിന്നുള്ള 15,000 കായികതാരങ്ങൾ 32 കായിക ഇനങ്ങളിലായി 329 വിഭാഗങ്ങളിൽ മത്സരിക്കും.
ലോക സിനിമയിൽ ഈ വർഷത്തെ ലെറ്റര്ബോക്സ്ഡ് ലിസ്റ്റില് മലയാളത്തിൽ നിന്ന് അഞ്ച് സിനിമകൾസമൂഹത്തിൽ ഉന്നത സ്വാധീനം ചെലുത്തുന്ന വ്യക്തികളെയാണ് ദീപശിഖാ വാഹകരായി സ്പോൺസർമാരും സംഘാടകരും തിരഞ്ഞെടുക്കുന്നത്. കഴിഞ്ഞവർഷങ്ങളിലായി ബിടിഎസ് കൊറിയയിലെ നിർബന്ധിത സൈനിക സേവനത്തിന് ചേര്ന്നിരുന്നു. ആർഎം, ജിൻ, ഷുഗ, ജെഹോപ്, ജിമിൻ, വി, ജംഗൂക് എന്നിവരാണ് ബിടിഎസിലെ അംഗങ്ങൾ.
സൈനിക സേവനത്തിൽ നിന്ന് തിരിച്ചെത്തിയ ജിൻ സംഗീത മേഖലയിൽ തിരിച്ചുവരവിനുള്ള തയ്യാറെടുപ്പിലാണ്. പുതിയ ആൽബം പുറത്തിറക്കാനുള്ള അണിയറപ്രവർത്തനങ്ങളിലാണ് താരം. ചില റിയാലിറ്റി ഷോകളിലും താരം പങ്കെടുക്കുന്നുണ്ടെന്നാണ് വിവരം. ബിടിഎസിലെ മറ്റൊരു അംഗമായ ജംഗൂക് 2022 ഖത്തർ ഫിഫ ലോകകപ്പിന്റെ ഉദ്ഘാടനച്ചടങ്ങിൽ സംഗീതപരിപാടി അവതരിപ്പിച്ചിരുന്നു.