ഗാന്ധിമതി ബാലൻ കലാമൂല്യത്തെ കരുതിയ നിർമ്മാതാവ്; ബി ഉണ്ണികൃഷ്ണൻ

ജോര്ജിന്റെയും പദ്മരാജന്റെയും ക്ലാസിക്കുകള് പലതും പിറന്നത് ഗാന്ധിമതി ബാലന്റെ ബാനറായ ഗാന്ധിമതി ഫിലിംസിലാണ്

dot image

ഇലന്തൂർ: വരുമാനം പ്രതീക്ഷിക്കാതെ കലാമൂല്യമുള്ള സിനിമകൾ മലയാളത്തിന് നൽകിയ അനുഗ്രഹീതനിർമാതാവായിരുന്നു ഗാന്ധിമതി ബാലനെന്ന് സിനിമാസംവിധായകൻ ബി. ഉണ്ണികൃഷ്ണൻ. ഗാന്ധിമതി ബാലൻ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കവെയാണ് ബാലനെ കുറിച്ചുള്ള സംവിധായകന്റെ വാക്കുകൾ. ഉപാധികളില്ലാതെ സൗഹൃദങ്ങൾ കാത്തുസൂക്ഷിച്ചയാളാണ് ബാലനെന്നും ഉണ്ണികൃഷ്ണൻ പറഞ്ഞു.

ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് മേഴ്സി മാത്യു, മാധ്യമ പ്രവർത്തകൻ സാം ചെമ്പകത്തിൽ, സിനിമാസംവിധായകരായ ഇലന്തൂർ വിജയകുമാർ, അനു പുരുഷോത്തമൻ, സിനിമാനടി ഡോ. സോണിയ മൽഹാർ, വൈ.എം.സി.എ. ഭാരവാഹികളായ കെ.ജി.സാമുവൽ, സണ്ണി തോമസ്, പ്രൊഫ. മാമ്മൻ സഖറിയ, ഗാന്ധിമതി ബാലന്റെ മകൻ അനന്തപദ്മനാഭൻ, ഗ്രാമപ്പഞ്ചായത്ത് മെമ്പർ കെ.പി.മുകുന്ദൻ എന്നിവർ അനുസ്മരണ പരിപാടിയിൽ പ്രസംഗിച്ചു.

കഥ ബോധിച്ചിരുന്നു, പക്ഷെ രജനികാന്തിന്റെ 'ശിവാജി'യിൽ വില്ലനായില്ലെന്ന് മോഹൻലാൽ

പഞ്ചവടിപ്പാലം, മൂന്നാംപക്കം, തൂവാനത്തുമ്പികള്, നൊമ്പരത്തിപ്പൂവ്, സുഖമോ ദേവി, ഇത്തിരിനേരം ഒത്തിരികാര്യം, ഈ തണുത്ത വെളുപ്പാന് കാലത്ത് തുടങ്ങി നിരവധി സിനിമകള് നല്കിയ മലയാളികൾക്ക് നൽകിയ നിർമാതാവാണ് ഗാന്ധിമതി ബാലൻ. ജോര്ജിന്റെയും പദ്മരാജന്റെയും ക്ലാസിക്കുകള് പലതും പിറന്നത് ഗാന്ധി മതി ബാലനത്തെ ബാനറായ ഗാന്ധിമതി ഫിലിംസിലാണ്.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us