രേണുക സ്വാമി കൊലക്കേസിൽ കന്നട നടൻ ദര്ശന് അറസ്റ്റിലായതില് പ്രതികരണവുമായി നടി സുമലത. നടൻ ദർശൻ തനിക്ക് മകനെപോലെയാണെന്നും അറസ്റ്റ് വിശ്വസിക്കാനാകുന്നില്ലെന്നും സുമലത സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവിട്ട കുറിപ്പില് പറഞ്ഞു. മൃഗങ്ങളോട് പോലും വളരെ സ്നേഹത്തോടെ പെരുമാറുന്ന വ്യക്തിയാണ് ദർശൻ. അദ്ദേഹം അങ്ങനെ ഒരു തെറ്റു ചെയ്യില്ലെന്ന് വിശ്വസിക്കുന്നു. അദ്ദേഹം കുറ്റാരോപിതൻ മാത്രമാണെന്നും പൊതു വിചാരണ ഒഴിവാക്കണമെന്നും സുമലത പറഞ്ഞു.
എല്ലാവരെയും സ്നേഹിക്കാന് മാത്രം അറിയുന്ന വ്യക്തി എന്ന നിലയിലാണ് ദര്ശനെ തനിക്ക് അറിയുന്നത്. 25 വര്ഷമായി ദര്ശന്റെ കുടുംബവുമായി തനിക്ക് അടുപ്പമുണ്ട്. അദ്ദേഹം നടനാകുന്നതിന് മുന്പ് തന്നെയറിയാം. ഒരു സൂപ്പര്താരമെന്ന നിലയിലല്ല, അദ്ദേഹം തങ്ങള്ക്ക് ഒരു കുടുംബാംഗത്തെ പോലെയാണ്. ദര്ശനെതിരേയുള്ള ആരോപണങ്ങള് വിശ്വസിക്കാന് ബുദ്ധിമുട്ടുണ്ട്. ഇത്രയും കാലം നിശബ്ദമായിരുന്നത് അദ്ദേഹത്തിന്റെ കുടുംബത്തെ പിന്തുണയ്ക്കാത്തത് കൊണ്ടായിരുന്നില്ല. ഒരു അമ്മയും ഇതുപോലുള്ള അവസ്ഥയിലൂടെ കടന്നുപോകരുത്. ദര്ശന്റെ അമ്മയ്ക്ക് അതിജീവിക്കാനുള്ള കരുത്തുണ്ടാകട്ടെ. എല്ലാവരെയും സ്നേഹിക്കാന് മാത്രം അറിയാവുന്ന ദര്ശനെയാണ് തനിക്ക് അറിയാവുന്നത്. മൃഗങ്ങളോട് പോലും അദ്ദേഹം കാണിക്കുന്ന സ്നേഹവും മറ്റുള്ളവരെ സഹായിക്കാനുള്ള മനസ്സുമെല്ലാം സമാനതകളില്ലാത്തതാണ്. ദര്ശന് കുറ്റാരോപിതന് മാത്രമാണ്. അദ്ദേഹത്തിനെതിരേയുള്ള കുറ്റം ഇതുവരെ തെളിഞ്ഞിട്ടില്ല. ന്യായമായ വിചാരണ അദ്ദേഹം അര്ഹിക്കുന്നു. പൊതുവിചാരണ ഒഴിവാക്കണം. ദര്ശന്റെ ആരാധകര് സംയമനം പാലിക്കണമെന്നും സുമലത കുറിച്ചു.
അതേസമയം, ദര്ശന്റെ ഭാര്യ വിജയലക്ഷ്മി ബെംഗളൂരു സിറ്റി പോലീസ് കമ്മീഷണര്ക്ക് കത്തയച്ചത് കഴിഞ്ഞ ദിവസം ചര്ച്ചയായിരുന്നു. കേസിലെ ഒന്നാം പ്രതി നടി പവിത്ര ഗൗഡ ദര്ശന്റെ ഭാര്യയല്ലെന്നും സുഹൃത്താണെന്നുമാണ് വിജയലക്ഷ്മിയുടെ കത്തില് പറയുന്നത്.
രണ്ടു മാസത്തിൽ പുഷ്പയുടെ ചിത്രീകരണം തീർക്കണം, പണി ഇനിയും ബാക്കി; വെല്ലുവിളി നേരിട്ട് സംവിധായകന്ചിത്രദുർഗ സ്വദേശിയായ രേണുകാ സ്വാമിയെ (33) കൊലപ്പെടുത്തിയ കേസിൽ ദർശൻ, പവിത്ര ഗൗഡ എന്നിവരും മറ്റ് 15 പേരുമാണ് അറസ്റ്റിലായത്. രേണുകാ സ്വാമി പവിത്ര ഗൗഡയ്ക്ക് അപകീർത്തികരമായ രീതിയിൽ സോഷ്യൽ മീഡിയയിൽ സന്ദേശങ്ങൾ അയച്ചു. ഇതിന്റെ പേരിൽ രേണുകാ സ്വാമിയെ തട്ടിക്കൊണ്ടുപോയി ബംഗളൂരുവിൽ കൊണ്ടുവന്ന് ഷെഡിൽ പാർപ്പിച്ച് ക്രൂരമായി കൊലപ്പെടുത്തിയെന്നാണ് പരാതി. പവിത്ര ഗൗഡയുടെ നിര്ബന്ധത്തിന് വഴങ്ങിയാണ് ദര്ശന് കൊലപാതകം ആസൂത്രണം ചെയ്തതെന്ന് പൊലീസ് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. തുടര്ന്ന് പവിത്രയെ ഒന്നാം പ്രതിയാക്കുകയും ചെയ്തു.