അംബാനി കല്യാണത്തിന് പൊന്നും വിലയുള്ള ഗായകർ; ജസ്റ്റിൻ ബീബർ എത്തി, പ്രതിഫലമായി 10 മില്യൺ ഡോളർ

വിവാഹത്തിനു പാടാൻ പോപ് താരം ജസ്റ്റിൻ ബീബർ ഇന്ത്യയിലെത്തിയെന്നു റിപ്പോർട്ടുകൾ ഉണ്ട്

dot image

ഈ വർഷത്തെ ഏറ്റവും വലിയ വിവാഹത്തിന് ഒരുങ്ങുകയാണ് മുംബൈയിലെ ജിയോ വേള്ഡ് കണ്വെന്ഷന് സെന്റർ. ആനന്ദ് അംബാനിയുടേയും രാധിക മെര്ച്ചന്റിന്റേയും വിവാഹാഘോഷത്തിനുള്ള ഒരുക്കങ്ങൾ ഏതാണ്ട് പൂർത്തിയാകുമ്പോൾ മറുവശത്ത് വിവാഹാഘോഷങ്ങളും തകൃതിയായി തന്നെ നടക്കുന്നുണ്ട്. വിവാഹത്തിനു പാടാൻ പോപ് താരം ജസ്റ്റിൻ ബീബർ ഇന്ത്യയിലെത്തിയെന്നു റിപ്പോർട്ടുകൾ ഉണ്ട്.

വിവാഹത്തോടനുബന്ധിച്ചുള്ള സംഗീത് ചടങ്ങിൽ പാടാൻ വേണ്ടിയാണ് അംബാനി, ബീബറിനെ ഇന്ത്യയിലെത്തിച്ചതെന്നാണു വിവരം. ഇതിനായി ബീബർ 10 മില്യൺ ഡോളർ പ്രതിഫലമായി കൈപ്പറ്റുന്നുവെന്ന സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുമുണ്ട്. അതായത് 83 കോടി രൂപയിലധികമാണ് പ്രതിഫലം. കൂടാതെ പ്രശസ്ത പോപ്പ് ഗായിക അഡെല്, കനേഡിയന് റാപ്പര് ഡ്രേക്ക്, അമേരിക്കന് പാട്ടുകാരി ലാനാ ഡെല് റേ എന്നിവരും വിവാഹത്തിൽ പങ്കെടുക്കുമെന്നും റിപ്പോർട്ടുകളുണ്ട്.

വിവാഹത്തിന് മുന്നോടിയായി ഗുജറാത്തിലെ ജാംനഗറിലും ഇറ്റലിയിലെ ആഡംബരക്കപ്പലിലും നടന്ന ആഘോഷത്തില് റിയാന, കാറ്റി പെറി, ആന്ഡ്രിയ ബോച്ചെല്ലി, ബാക്ക്ട്സ്ട്രീററ് ബോയ്സ്, പിറ്റ്ബുള്, ഗുരു രണ്ധാവ എന്നിവരുടെ സംഗീത പരിപാടികൾ അരങ്ങേറിയിരുന്നു.

ദർശൻ മകനെ പോലെ, അദ്ദേഹം അങ്ങനെ ഒരു തെറ്റു ചെയ്യില്ലെന്ന് വിശ്വസിക്കുന്നു: നടി സുമലത

ജാംനഗറിലെ പ്രീ വെഡിങ്ങിൽ ഒരു മണിക്കൂർ പ്രകടനത്തിന് 74 കോടിയാണ് റിയാന പ്രതിഫലമായി കൈപ്പറ്റിയത്. 2018ൽ മകൾ ഇഷയുടെ വിവാഹത്തിന് ഇതിഹാസ ഗായിക ബിയോൺസിയെയാണ് മുകേഷ് അംബാനി പാടാനായി ക്ഷണിച്ചത്. അതിനു വേണ്ടി 50 കോടിയിലേറെ രൂപ ചെലവഴിച്ചിരുന്നു. ഇഷയുടെ വിവാഹം കഴിഞ്ഞ് 6 വർഷം പിന്നിടുമ്പോഴാണ് ആനന്ദിന്റെ കല്യാണത്തിന് പൊന്നുംവിലയ്ക്ക് ഗായകരെ അംബാനി പാടാനായി എത്തിക്കുന്നത്.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us