പ്രഭാസും, അമിതാഭ് ബച്ചനും, കമൽ ഹാസനും ഒക്കെയാണ് ഇപ്പോൾ ഇന്ത്യൻ സിനിമയിലെ സംസാര വിഷയം. 'കൽക്കി 2898 എ ഡി' അതിവേഗം ബോക്സ് ഓഫീസിൽ പണം വാരിക്കൂട്ടുകയാണ്. എല്ലാ ഭാഷകളിലും എല്ലാ മേഖലയിൽ നിന്നും മികച്ച കളക്ഷൻ റിപ്പോർട്ടുകളാണ് എത്തുന്നത്. നാല് ദിവസം കൊണ്ട് ആഗോള തലത്തിൽ നിഷ്പ്രയാസം 500 കോടി സ്വന്തമാക്കിയ ചിത്രം 1000 കോടിയിലേക്ക് കുതികുക്കയാണ്.
കേരളത്തിൽ നിന്ന് ഏറ്റവും കൂടുതൽ പണം വാരിയ എട്ടു തെലുങ്ക് ചിത്രങ്ങളിൽ അഞ്ചും പ്രഭാസിന്റേതാണ്. സൗത്ത് ഇന്ത്യൻ ബോക്സ് ഓഫീസാണ് ഈ വിവരം റിപ്പോർട്ട് ചെയ്യുന്നത്. കേരളത്തിൽ വലിയ ഫാൻ ബേസ് ഉള്ള അല്ലു അർജുന്റെ സിനിമകളെയും പിന്തള്ളിയാണ് പ്രഭാസ് സിനിമകൾ വൻ കുതിപ്പ് നടത്തിയിരിക്കുന്നത്.
ലിസ്റ്റിൽ ഒന്നാമത് ഉള്ളത് രാജമൗലി സംവിധാനം ചെയ്ത 'ബാഹുബലി 2 'ആണ്. 74.5 കോടിയാണ് ചിത്രത്തിന്റെ കേരള കളക്ഷ്ഷൻ. രണ്ടാം സ്ഥാനത്തും രാജമാലി ചിത്രം 'ആർആർആർ' ആണ്. 24.75 കോടിയാണ് ചിത്രം നേടിയ കളക്ഷൻ. 'കൽക്കി 2898 എഡി' ആണ് മൂന്നാം സ്ഥാനത്ത്. 17.5 കോടിയാണ് ഇതുവരെ ചിത്രം കേരളത്തിൽ നിന്നും നേടിയത്. നിലവിൽ പ്രദർശനം തുടരുന്ന ചിത്രം വലിയ മുന്നേറ്റം തന്നെ ബോക്സ് ഓഫീസിൽ സൃഷ്ടിക്കുമെന്നത് ഉറപ്പാണ്.
'ഗോട്ട്' അവതാരത്തിനായി കാത്തിരിപ്പ് തുടങ്ങിക്കോ; ചിത്രം കേരളത്തിലെത്തിക്കുന്നത് ശ്രീ ഗോകുലം മൂവീസ്നാലും അഞ്ചും സ്ഥാനത്തും പ്രഭാസ് ചിത്രം സലാറും, ബാഹുബലിയുമാണ് ഉള്ളത്. സലാർ കേരളത്തിൽ 17 കോടി സ്വന്തമാക്കിയപ്പോൾ ബാഹുബലി 14.25 കോടിയാണ് നേടിയത്. ഈ ലിസ്റ്റിൽ ആറാം സ്ഥാനത്താണ് അല്ലു അർജുന്റെ പുഷ്പ്പയുള്ളത്. 11.75 കോടിയാണ് സിനിമയുടെ കേരളത്തിലെ ടോട്ടൽ കളക്ഷൻ. ദുൽഖർ സൽമാന്റെ സീതാ രാമം 8 കോടിയാണ് കേരളത്തിൽ നേടിയത്. എട്ടാം സ്ഥാനത്ത് 7.6 കോടിയുമായി യോദ്ധാവാണുള്ളത്.
ആഗോളതലത്തിൽ കൽക്കി 700 കോടി രൂപയിലധികം നേടിയെന്നാണ് റിപ്പോർട്ട്. ഗൾഫിലും ഓപ്പണിംഗ് വീക്കെൻഡിൽ 21 കോടി രൂപയിലധികം നേടിയിട്ടുണ്ടെന്നാണ് വിവരം. 19 കോടിയെന്ന രണ്ടാം സ്ഥാനം നിലനിർത്തിയ ആർ ആർ ആറിനെ വീഴ്ത്തിക്കൊണ്ടാണ് കൽക്കിയുടെ നേട്ടം. 46 കോടി രൂപയിലധികം നേടിയ ബാഹുബലി രണ്ടാം ഭാഗമാണ് ഒന്നാം സ്ഥാനത്ത്.