സ്വർണ സ്യൂട്ട്, ക്രിസ്റ്റൽ ലഹങ്ക; 'സംഗീതിൽ' തിളങ്ങി രാധിക-ആനന്ദ് അംബാനി

വിവാഹവുമായി ബന്ധപ്പെട്ട ഒരോ പരിപാടിക്കും ലക്ഷ്വറി കോസ്റ്റ്യൂമിലെത്തുന്ന ആനന്ദ് അംബാനിയുടെയും രാധിക മെർച്ചന്റിന്റെയും 'സംഗീത്' പരിപാടിയിലെ വസ്ത്രങ്ങളും ആശ്ചര്യപ്പെടുത്തുന്നതാണ്

dot image

ആനന്ദ് അംബാനിയുടെയും രാധിക മെർച്ചന്റിന്റെയും വിവാഹാഘോഷങ്ങൾ കൊഴുക്കുകയയാണ്. ജൂലൈ 12-ന് നടക്കാനിരിക്കുന്ന വിവാഹത്തിന്റെ ഭാഗമായി ആനന്ദിന്റെയും രാധികയുടെയും 'സംഗീത്' കഴിഞ്ഞ ദിവസം നടന്നിരുന്നു. വിവാഹവുമായി ബന്ധപ്പെട്ട ഒരോ പരിപാടിക്കും ലക്ഷ്വറി കോസ്റ്റ്യൂമിലെത്തുന്ന ആനന്ദ് അംബാനിയുടെയും രാധിക മെർച്ചന്റിന്റെയും 'സംഗീത്' പരിപാടിയിലെ വസ്ത്രങ്ങളും ആശ്ചര്യപ്പെടുത്തുന്നതാണ്.

പരിപാടിയിൽ ആനന്ദ അംബാനി ധരിച്ചിരുന്നത് പ്രശസ്ത വസ്ത്ര ബ്രാൻഡായ എജെഎസ്കെയുടെ (അബു ജാനി സന്ദീപ് ഖോസ്ല) ജോധ്പുരി സ്യൂട്ടായിരുന്നു. കടും നീല നിറത്തിലുള്ള സ്യൂട്ടിന്റെ കോട്ടിലെ എമ്പ്രോയിഡറി വർക്കുകൾ ചെയ്തിരിക്കുന്നത് യഥാർത്ഥ സ്വർണം കൊണ്ടാണ് എന്നതാണ് പ്രത്യേകത. അതേസമയം, രാധിക മെർച്ചന്റ് ധരിച്ചിരുന്ന സ്കിൻ കളർ ലഹങ്ക ഡിസൈൻ ചെയ്തിരിക്കുന്നത് സ്വരോവ്സ്കി ക്രിസ്റ്റലുകൾ ഉപയോഗിച്ചാണ്.

അംബാനി കുടുംബത്തിലെ മറ്റ് അംഗങ്ങളുടെയും വസ്ത്രധാരണം ആകർഷകമായിരുന്നു. മുംബൈയിലെ നിത മുകേഷ് അംബാനി കൾച്ചറൽ സെൻ്ററിൽ (NMACC) വെച്ചായിരുന്നു ഇന്നലെ ഗംഭീര സംഗീത് പരിപാടികൾ അരങ്ങേറിയത്. ചടങ്ങിൽ പ്രശസ്ത പോപ് ഗായകൻ ജസ്റ്റിൻ ബീബർ പങ്കെടുത്തിരുന്നു. ഇതിന്റെ ചില വീഡിയോകളും സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. എന്നാൽ പരിപാടികളുടെ എല്ലാ ദൃശ്യങ്ങളും പുറത്തുവിട്ടിട്ടുമില്ല. ബീബറിനെ കൂടാതെ പോപ്പ് ഗായിക അഡെൽ, കനേഡിയൻ റാപ്പർ ഡ്രേക്ക്, അമേരിക്കൻ പാട്ടുകാരി ലാനാ ഡെൽ റേ എന്നിവരും പങ്കെടുത്തു.

അംബാനി കല്യാണത്തിന് പൊന്നും വിലയുള്ള ഗായകർ; ജസ്റ്റിൻ ബീബർ എത്തി, പ്രതിഫലമായി 10 മില്യൺ ഡോളർ
dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us