'24 മണിക്കൂറും അഭിനേതാവല്ല, രാഷ്ട്രീയം തുറന്ന് പറയുന്നതിൽ മടിയുമില്ല'; മണികണ്ഠൻ ആചാരി

'ആർഎൽവി രാമകൃഷ്ണനെ ഞാൻ വേറെയായിട്ട് കണ്ടിട്ടില്ല, എന്റെ സഹോദരനാണ് ഇങ്ങനെ സംഭവിച്ചിരുന്നെങ്കിൽ ഞാൻ മിണ്ടാതിരിക്കുമോ?'

dot image

സിനിമയെ രാഷ്ട്രീയമായി കലർത്താറില്ലെന്ന് നടൻ മണികണ്ഠൻ ആചാരി. നിലപാടുകൾ സമൂഹത്തിനോട് പറയുന്നത് അഭിനയ ജീവിതത്തെ ബാധിക്കുമെന്ന പേടിയില്ലെന്നും എന്നാൽ നിലപാട് പറയുന്നത് ഒരു ബിസിനസാക്കിയെടുത്തിട്ടില്ലെന്നും മണികണ്ഠൻ അഭിപ്രയാപ്പെട്ടു. ആർ എൽ വി രാമകൃഷ്ണനുമായി ബന്ധപ്പെട്ട് താൻ എടുത്ത നിലപാടിനെ കുറിച്ചും മണികണ്ഠൻ വിശദീകരിച്ചു. ആർഎൽവി രാമകൃഷ്ണനെ വേറെയായി കണ്ടിട്ടില്ലെന്നായിരുന്നു മണികണ്ഠൻ്റെ പ്രതികരണം. 'ഴ' എന്ന ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി റിപ്പോർട്ടറിന് നൽകിയ അഭിമുഖത്തിലാണ് താരം സംസാരിച്ചത്.

24 മണിക്കൂറും കൊമേഷ്യലാകാൻ പറ്റില്ല. രാഷ്ട്രീയം തുറന്ന് പറയുന്നതുകൊണ്ട് അഭിനയ ജീവതത്തെ അത് ബാധിക്കുമെന്ന് പേടിയില്ല. അങ്ങനെയെങ്കിൽ ജീവിക്കാൻ കഴിയില്ല. ജോലി ചെയ്യുന്ന സമയത്ത് മാത്രമെ ഒരു ജോലിക്കാരനാകാൻ പറ്റുകയുള്ളു. അതല്ലാതെ ഒരു വ്യക്തി എന്ന നിലയ്ക്ക് പല കാര്യങ്ങളില്ലേ. എന്നുകരുതി എല്ലാ കാര്യത്തിനും കയറി അഭിപ്രായം പറയുകയുമില്ല.

നിലപാട് പറയുന്നത് ഒരു ബിസിനസാക്കിയെടുത്തിട്ടില്ല. ചില കാര്യങ്ങളിൽ എന്റെയുള്ളിൽ ഒരു മോട്ടിവേഷൻ ഉണ്ടാകും, അപ്പോൾ ഞാൻ പ്രതികരിക്കും. പലരും ചോദിച്ചേക്കാം ഇതിൽ പ്രതികരിച്ചല്ലോ അതിലെന്താ പ്രതികരിക്കാത്തത് എന്ന്. അത് നമ്മളല്ലേ, നമ്മുടെ ഉള്ളല്ലെ തീരുമാനിക്കുന്നത്. നമ്മുടെ വേദനയാണല്ലോ അത്.

ആർ എൽ വി രാമകൃഷ്ണന് ഐക്യദാർഡ്യം അറിയിച്ചതിനെ കുറിച്ച് സംസാരിച്ചതിങ്ങനെ, ആർഎൽവി രാമകൃഷ്ണനെ ഞാൻ വേറെയായിട്ട് കണ്ടിട്ടില്ല. എന്റെ സോഹദരൻ ഒരു ഡാൻസറാണ്. ശിവദാസ് രാജൻ എന്ന കറുത്ത നിറമുള്ള, ഉയർന്ന ജാതിയല്ലാത്ത, സ്വന്തം കഴിവിൽ ഭരതനാട്യം പോലുള്ള ഒരു വലിയ കലയെ പഠിച്ച് ഇന്ന് ചെന്നൈയിൽ ധനഞ്ജയൻ മാഷിന്റെ ശിഷ്യനായി ക്ലാസുകളൊക്കെ എടുക്കുന്ന ആളാണ്.

ആർഎൽവി രാമകൃഷ്ണന്റെ പ്രശ്നം വന്നപ്പോൾ എന്റെ സഹോദരനെയാണ് എനിക്ക് ഓർമ്മ വന്നത്. അദ്ദേഹത്തിന് നേരെയാണ് ഇങ്ങനെ സംഭവിച്ചിരുന്നെങ്കിൽ ഞാൻ മിണ്ടാതിരിക്കുമോ?. അതുകൊണ്ട് തന്നെ ആ വിഷയത്തിൽ ഇടപെടണമെന്ന് സമ്മർദ്ദം എന്റയുള്ളിൽ തന്നെ എനിക്കുണ്ടായി. ചില വിഷയങ്ങളിൽ എനിക്ക് അങ്ങനെ ഉണ്ടാകാറില്ല.

സ്വർണ സ്യൂട്ട്, ക്രിസ്റ്റൽ ലഹങ്ക; 'സംഗീതിൽ' തിളങ്ങി രാധിക-ആനന്ദ് അംബാനി

Watch Full Interview

dot image
To advertise here,contact us
dot image