സ്ട്രേഞ്ചർ തിങ്ങ്സ് ആരാധകർക്ക് സന്തോഷ വാർത്ത; അഞ്ചാം സീസൺ ഉടൻ ഉണ്ടാകുമെന്ന് ക്രിയേറ്റർ റോസ് ഡഫർ

അഞ്ചാം സീസൺ എട്ട് ചെറിയ എപ്പിസോഡുകളായാകും എത്തുക

dot image

നെറ്റ്ഫ്ലിക്സ് സീരീസുകളുടെ പട്ടികയിൽ ഏറ്റവും കൂടുതൽ പ്രേക്ഷകരെ സ്വന്തമാക്കിയ സെ-ഫൈ അമേരിക്കൻ ഡ്രാമയാണ് 'സ്ട്രേഞ്ചർ തിങ്ങ്സ്'. നാല് സീസണുകളുണ്ടായിരുന്ന സീരീസിന്റെ അവസാനത്തെയും ക്ലൈമാക്സുമായ അഞ്ചാമത്തെ സീരീസിനായി കാത്തിരിക്കുകയാണ് ലോക പ്രേക്ഷകർ. ഇപ്പോഴിതാ, സ്ട്രേഞ്ചർ തിങ്ങ്സ് ആരാധകർക്ക് ഒരു സന്തോഷ വാർത്ത കൂടിയെത്തുകയാണ്.

24 ആഴ്ചകൾ നീണ്ട ചിത്രീകരണത്തിന് ശേഷം 'സ്ട്രേഞ്ചർ തിങ്സ്' അവസാന സീസണിൻ്റെ നിർമ്മാണം പകുതിയോളം പൂർത്തിയാക്കിയിരിക്കുകയാണ്. ഹോളിവുഡിലെ താരങ്ങളുടെയും എഴുത്തുകാരുടെയും സമരം കാരണമുണ്ടായ കാലതാമസങ്ങൾ ഉണ്ടെങ്കിലും, ചിത്രീകരണം വേഗത്തിലാക്കുകയാണ്. അഞ്ചാം സീസൺ എട്ട് ചെറിയ എപ്പിസോഡുകളായാകും എത്തുക. അടുത്ത ഒരു വർഷത്തോടുകൂടി അവസാന സീസൺ പുറത്തിറങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്.

സ്ട്രേഞ്ചർ തിങ്ങ്സിൻ്റെ സഹ-സ്രഷ്ടാവായ റോസ് ഡഫർ തൻ്റെ ഇൻസ്റ്റാഗ്രാമിലൂടെയാണ് സീസൺ അഞ്ചിന്റെ പുരോഗതിയെക്കുറിച്ച് ആരാധകരെ അറിയിച്ചത്. അടുത്തിടെ, "24-ാം ആഴ്ച, എക്കാലത്തെയും മികച്ച അഭിനേതാക്കളുടെയും അണിയറപ്രവർത്തകരുടെയും കൂടെ, എന്ന അടിക്കുറിപ്പോടെ അദ്ദേഹം അഭിനേതാക്കളുടെയും അണിയറപ്രവർത്തകരുടെയും ചിത്രങ്ങൾ പങ്കുവെച്ചിരുന്നു.

2023-ൽ റൈറ്റേഴ്സ് ഗിൽഡ് ഓഫ് അമേരിക്ക (WGA), സ്ക്രീൻ ആക്ടേഴ്സ് ഗിൽഡ് (SAG) എന്നീ സംഘടനയുടെ അനിശ്ചിതകാല സമരം ചിത്രീകരണത്തെ ബാധിച്ചിരുന്നു. നാലാം സീസണും കാലതാമസം നേരിട്ടാണ് പൂർത്തിയായത്. ഒടുവിൽ 2022-ൽ രണ്ട് ഭാഗങ്ങളായി പുറത്തിറങ്ങുകയായിരുന്നു. തുടർന്ന് 2023ൽ ആരംഭിക്കേണ്ട പുതിയ സീസണിൻ്റെ നിർമ്മാണം 2024 ജനുവരിയിലാണ് തുടങ്ങിയത്.

100 കോടി മണിക്കൂർ സ്ട്രീമിംഗ് പിന്നിട്ട നെറ്റ്ഫ്ലിക്സിലെ രണ്ടാമത്തെ സീരിയസ് എന്ന പ്രത്യേകതയുള്ള പരമ്പരയാണ് 'സ്ട്രേഞ്ചർ തിങ്ങ്സ് 4'. 1980 കളിലെ ഇന്ത്യാനയിലെ ഹോക്കിൻസ് എന്ന നഗരമാണ് ആദ്യ മൂന്ന് സീസണിന്റെ പ്രധാന പശ്ചാത്തലം. തുടർന്ന് നാലാം സീസണിൽ റഷ്യയും പശ്ചാത്തലമാകുന്നുണ്ട്.

ടെലിവിഷൻ പുരസ്കാരങ്ങളിൽ ഏറ്റവും ജനപ്രിയ അവാർഡ് ഷോ ആയ എമ്മീസ് 2022ലും 'സ്ട്രേഞ്ചർ തിങ്ങ്സ്' ഇടം നേടിയിട്ടുണ്ട്. മികച്ച പ്രൊഡക്ഷൻ ഡിസൈൻ, മികച്ച കാസ്റ്റിംഗ്, മികച്ച സീരീസ്, എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളിലേക്കുള്ള നോമിനേഷൻ പട്ടികൽ സീരീസ് തിരഞ്ഞെടുക്കപ്പെട്ടിരുന്നു.

അംബാനി കല്യാണത്തിന് പൊന്നും വിലയുള്ള ഗായകർ; ജസ്റ്റിൻ ബീബർ എത്തി, പ്രതിഫലമായി 10 മില്യൺ ഡോളർ
dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us