'വേദനയും കഷ്ടപ്പാടും നിറഞ്ഞ നാളുകൾ'; കൽക്കി ഷൂട്ടിന്റെ ചിത്രങ്ങൾ പങ്കുവെച്ച് അന്ന ബെൻ

'ഇന്ത്യയിൽ കയ്റയെ അവതരിപ്പിക്കാൻ പ്രഗത്ഭരായ നിരവധി കലാകാരികൾ ഉണ്ടായിട്ടും ഈ കഥാപത്രം എന്നെ വിശ്വസിച്ച് ഏൽപ്പിച്ചു'

dot image

കൽക്കി ചിത്രീകരണ വേളയിലെ ദൃശ്യങ്ങൾ പങ്കുവെച്ച് കുറിപ്പുമായി അന്ന ബെൻ. ‘കല്ക്കി 2898 എഡി’ സിനിമയുടെ അണിയറ പ്രവർത്തകർക്ക് നന്ദി പ്രകടിപ്പിച്ച് നടി അന്ന ബെൻ. ‘കയ്റ’ എന്ന കഥാപാത്രം തന്റെ കരിയറിലെ നാഴികക്കല്ലായി മാറുമെന്ന് ഒരിക്കലും വിചാരിച്ചിരുന്നില്ലെന്ന് അന്ന ബെൻ സമൂഹ മാധ്യമങ്ങളിൽ കുറിച്ചു. ഇന്ത്യയിൽ കയ്റ എന്ന കഥാപാത്രത്തെ അവതരിപ്പിക്കാൻ പ്രഗത്ഭരായ നിരവധി കലാകാരികൾ ഉണ്ടായിട്ടും തന്നെ വിശ്വസിച്ച് ഏൽപ്പിച്ചതിന് എന്നും കടപ്പെട്ടിരിക്കുമെന്നും സിനിമയുടെ ഭാഗമാകാൻ കഴിഞ്ഞതിൽ വളരെ സന്തോഷമുണ്ടെന്നും അന്ന സോഷ്യൽ മീഡിയ പോസ്റ്റിലൂടെ കുറിച്ചു.

എന്തെങ്കിലും പുതിയതായി പരീക്ഷിക്കണം എന്ന് ആഗ്രഹിച്ച് ഇരിക്കുമ്പോഴാണ് രണ്ട് വർഷം മുമ്പ് കയ്റ എന്നിലേക്ക് വരുന്നത്. കഥാപാത്രത്തെക്കുറിച്ച് കേട്ടപ്പോൾ ഞാൻ ആവേശഭരിതനായിരുന്നു. പക്ഷേ ഇതെന്റെ കരിയറിലെ ഒരു നാഴികക്കല്ലാകുമെന്ന് അന്ന് ഞാൻ പ്രതീക്ഷിച്ചിരുന്നില്ല.

'ഇന്ത്യൻ സിനിമയിലെ തന്നെ ഏറ്റവും വലിയ സിനിമ നിർമ്മിച്ച നാഗ് അശ്വിൻ എന്ന ഈ അദ്ഭുത മനുഷ്യനും എന്നെ ഈ വലിയ കുടുംബത്തിന്റെ ഭാഗമാക്കിയ വൈജയന്തി മൂവീസിനും ഒരുപാട് നന്ദി. നാഗി സർ എങ്ങനെ ഇത്രയും റിലാക്സ്ഡ് ആയി ഇരിക്കുന്നു എന്ന് അദ്ദേഹത്തോട് ഞാൻ ചോദിച്ചത് ഇപ്പോഴും ഓർക്കുന്നു, കാരണം രണ്ട് വർഷത്തിനിടെ അദ്ദേഹം വിശ്രമിക്കുന്നതോ ഇടവേളയെടുക്കുന്നതോ ഞാൻ കണ്ടിട്ടില്ല.' അന്ന ബെൻ പറഞ്ഞു.

അദ്ദേഹം ജോലി ചെയ്യുന്നത് കണ്ടാൽ ആരും പ്രചോദിതരായിപ്പോകും. ആ കാഴ്ചപ്പാടും ജിജ്ഞാസയുമാണ് പുതിയ കാലത്തെ ഈ മഹത്തായ സിനിമയ്ക്കു വഴിയൊരുക്കിയത്. സർ നിങ്ങളോടൊപ്പം പ്രവർത്തിക്കുന്നത് ശരിക്കും ഒരു ബഹുമതിയാണ്. ഇന്ത്യയിൽ ‘കയ്റ’യെ അവതരിപ്പിക്കാൻ പ്രഗത്ഭരായ നിരവധി കലാകാരികൾ ഉണ്ടായിട്ടും ഈ കഥാപത്രം എന്നെ വിശ്വസിച്ച് ഏൽപ്പിച്ചതിന് ഞാൻ വളരെ നന്ദിയുള്ളവളാണ്.

'ഈ സിനിമയിലെ ഓരോ താരങ്ങളുടെയും ഒരു ആരാധികയായ ഞാൻ അവരോടൊപ്പം ഈ യാത്രയുടെ ഭാഗമാകാൻ കഴിഞ്ഞതിൽ അനുഗ്രഹീതയാണ്. അദ്ഭുതകരമായ മനുഷ്യരെ കണ്ടുമുട്ടുകയും അവരോടൊപ്പം പ്രവർത്തിക്കുകയും സഹകരിക്കുകയും പഠിക്കുകയും ചെയ്യുക എന്ന എന്റെ സ്വപ്നമാണ് ഇതോടെ സാക്ഷാത്കരിച്ചത്. ‘കയ്റ’യ്ക്ക് നിങ്ങളെല്ലാം നൽകുന്ന സ്നേഹത്തിന് നന്ദി, അതിന് അർഹയാകാൻ ഞാൻ കഠിനമായി പരിശ്രമിക്കും. ഇനിയും വളരെയധികം കാര്യങ്ങൾ പറയാനുണ്ട്, സന്തോഷവും നന്ദിയും കൊണ്ട് ഞാൻ വീർപ്പുമുട്ടുകയാണ്'. അന്ന ബെൻ പറഞ്ഞു.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us