ബുജ്ജിക്ക് ജീവൻ നൽകിയ ശബ്ദം; കീർത്തി സുരേഷിന്റെ രസകരമായ ഡബ്ബിങ് വീഡിയോ പങ്കുവെച്ച് നിർമ്മാതാക്കൾ

'ഞങ്ങളുടെ പ്രിയപ്പെട്ട 'മഹാനടി' അവളുടെ ശബ്ദത്തിലൂടെ ജീവൻ നൽകിയ ബുജ്ജി'

dot image

അഭിനയിച്ചിട്ടില്ലെങ്കിലും സിനിമയിലുടനീളം ശബ്ദത്തിലൂടെ അഭിനയിച്ച് പ്രേക്ഷകരുടെ സ്നേഹം ഏറ്റുവാങ്ങുകയാണ് കീർത്തി സുരേഷ്. കൽക്കി 2898 എഡിയിലെ പ്രധാന കഥാപാത്രമായ പ്രഭാസ് അവതരിപ്പിച്ച ഭൈരവയോളം സ്ക്രീൻ സേപ്സും സിനിമയുടെ ക്ലൈമാക്സ് വരെ സുപ്രധാന പങ്ക് വഹിച്ച കഥാപാത്രമാണ് ബുജ്ജിയെന്ന സ്പെഷ്യല് എ ഐ കാര്. ബുജ്ജിക്ക് എല്ലാ ഭാഷകളിലും ശബ്ദം നൽകിയ കീർത്തി സുരേഷിന്റെ ഡബ്ബിങ് വീഡിയോ പങ്കുവെച്ചിരിക്കുകയാണ് നിർമ്മാതാക്കളായ വൈജയന്തി മൂവീസ്.

ഞങ്ങളുടെ പ്രിയപ്പെട്ട 'മഹാനടി' അവളുടെ ശബ്ദത്തിലൂടെ ബുജ്ജിയ്ക്ക് ജീവൻ നൽകിയിരിക്കുന്നു എന്നാണ് നിർമ്മാതാക്കൾ പങ്കുവെച്ച വീഡിയോയിൽ കുറിച്ചിരിക്കുന്നത്. കഴിയുമെങ്കിൽ രണ്ടാം ഭാഗത്തിൽ ബുജ്ജിയുടെയും ഭൈരവയുടെയും സീനുകൾ കൂടുതൽ കൊണ്ടുവരണമെന്നാണ് വീഡിയോയ്ക്ക് പ്രേക്ഷകർ നൽകുന്ന പ്രതികരണം. ബുജ്ജിയുടെ ശബ്ദം ഒരുപാട് ഇഷ്ടപ്പെട്ടു, പെർഫെക്ട് ഡബ്ബിങ് എന്നിങ്ങനെയുമുണ്ട് കമന്റുകൾ.

എഐയില് പ്രവര്ത്തിക്കുന്ന ഒരു ഇലക്ട്രിക് വാഹനമാണ് ബുജ്ജി. മാഡ് മാക്സില് നിന്നുള്ള കാറുകളുടെയും ട്രാന്സ്ഫോര്മറുകളുടെ ഐക്കണിക് ലോകത്തെയും പ്രതിനിധീകരിക്കുന്നതാണ് ഈ വാഹനം. സമാനതകളില്ലാത്ത റോഡ് സാന്നിധ്യം ഉറപ്പാക്കിക്കൊണ്ട്, മൂന്ന് ഭീമൻ ടയറുകള് ഈ വാഹനത്തിന് ഉണ്ട്. മുന്വശത്ത് രണ്ട് പിന്നില് ഒരു ഗോളാകൃതിയിലുള്ള ഒന്ന് എന്നിങ്ങനെയാണ് ടയര് ഘടിപ്പിച്ചിരിക്കുന്നത്. കാറിന്റെ ഗ്ലാസ് ഡോം വിദേശത്ത് നിന്ന് പ്രത്യേകം ഇറക്കുമതി ചെയ്തതാണ്. കാറിന് മാത്രമായി നിര്മ്മാതാക്കള്ക്ക് ചിലവാക്കിയത് ഏഴു കോടി രൂപയാണ് ചിലവായിരിക്കുന്നത്.

11-ാം ദിവസവും തിയേറ്ററിൽ കൽക്കി സ്വാഗ്; ഇന്ത്യൻ ബോക്സ് ഓഫീസിൽ 500 കോടിയുമായി കൽക്കി 2898 എഡി
dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us