'അംബാനി കല്യാണം സർക്കസാണ്, ആത്മാഭിമാനം ഉള്ളത് കൊണ്ടാണ് ക്ഷണം സ്വീകരിക്കാതിരുന്നത്'; ആലിയ കശ്യപ്

പിആര് വര്ക്കിന് വേണ്ടിയാണ് ഇത്രയേറെ സെലിബ്രിറ്റികളെ അംബാനി കല്ല്യാണത്തിന് ക്ഷണിച്ചതെന്നും ആലിയ കശ്യപ്

dot image

അനന്ത് അംബാനിയുടെയും രാധികാ മർച്ചൻ്റിൻ്റെയും വിവാഹം സർക്കസ് പോലെയാണെന്ന് സംവിധായകൻ അനുരാഗ് കശ്യപിന്റെ മകൾ ആലിയ കശ്യപ്. ഇന്സ്റ്റഗ്രാം ചാനലിലെ ബ്രോഡ്കാസ്റ്റ് ഗ്രൂപ്പില് അയച്ച മെസേജിലൂടെയാണ് ആലിയ കശ്യപിന്റെ വിമർശനം. തന്നെ വിവാഹത്തിന് ക്ഷണിച്ചിരുന്നുവെന്നും എന്നാൽ ആത്മാഭിമാനം കൊണ്ട് പങ്കെടുക്കേണ്ടതില്ലെന്ന് തീരുമാനിച്ചതാണെന്നും ആലിയ പറഞ്ഞു.

‘ചില ചടങ്ങുകളിൽ പങ്കെടുക്കാൻ എന്നെ ക്ഷണിച്ചത് അവർ പിആർ വർക്ക് ചെയ്യുന്നതു കൊണ്ടാണെന്നു തോന്നുന്നു.(എന്തിനാണെന്ന് എന്നോട് ചോദിക്കരുത്). എന്നാൽ ഒരാളുടെ വിവാഹത്തിന് എന്നെ വിൽക്കുന്നതിനേക്കാൾ അൽപ്പം കൂടുതൽ ആത്മാഭിമാനം എനിക്കുണ്ടെന്ന് വിശ്വസിക്കാൻ ആഗ്രഹിക്കുന്നതിനാൽ ഞാൻ ഇല്ല എന്ന് പറഞ്ഞു,’ ആലിയ കുറിച്ചു. പിആര് വര്ക്കിന് വേണ്ടിയാണ് ഇത്രയേറെ സെലിബ്രിറ്റികളെ കല്ല്യാണത്തിന് ക്ഷണിച്ചതെന്നും ആലിയ പറഞ്ഞു.

എന്നാല് സമ്പന്നരുടെ ജീവിതത്തിൽ താൻ ആകൃഷ്ടയാണെന്നും വിവാഹവുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും സോഷ്യൽ മീഡിയയിലൂടെ ഫോളോ ചെയ്യുന്നുണ്ടെന്നും ആലിയ പറഞ്ഞു. ആലിയ അയച്ച മെസേജുകളുടെ സ്ക്രീന്ഷോട്ട് വ്യാപകമായി സോഷ്യൽ മീഡിയയിൽ ഷെയര് ചെയ്യപ്പെടുന്നുണ്ട്.

വരുന്നത് പഴയ സേനാപതിയല്ല, ടൈഗർ...; സോഷ്യൽ മീഡിയ ഏറ്റെടുത്ത് സേനാപതിയുടെ പുതിയ വീഡിയോ

ജൂലൈ 12 ന് മുംബൈയിൽ നടക്കുന്ന അംബാനിക്കല്യാണത്തില് തൊട്ടതെല്ലാം വൈറലാണ്. വിവാഹത്തോടനുബന്ധിച്ച് അംബാനി കുടുംബം നിരവധി ചടങ്ങുകളാണ് സംഘടിപ്പിക്കുന്നത്. ബോളിവുഡ് താരങ്ങളടക്കം നിരവധി പ്രമുഖരാണ് വിവാഹത്തില് പങ്കെടുക്കാനെത്തുന്നത്.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us