'സേനാപതിയുടെ നീതി എന്ത്?, ഇന്ത്യന്റെ അതേ ഫീൽ ഇന്ത്യൻ 2വിലും കിട്ടും'; ശങ്കർ

'ഇന്ത്യന് ശേഷം പാത്രത്തിൽ ഓരോ വാർത്തകൾ കാണുമ്പോഴും ആ വിഷയത്തിൽ സേനാപതിയുടെ നീതി എന്തെന്ന് ആലോചിക്കാറുണ്ടായിരുന്നു'

dot image

ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഇന്ത്യൻ 2 റിലീസിനായി ഇനി ദിവസങ്ങൾ മാത്രമേ ബാക്കിയുള്ളൂ. ഇന്ത്യൻ 2 വിലെ കമൽ ഹാസന്റെ മേക്ക് ഓവർ കണ്ട് ആദ്യ ഭാഗത്തിൽ ഉണ്ടായിരുന്ന സേനാപതിയുടെ അതേ ഫീൽ ലഭിച്ചെന്നും ആരാധകർക്കും ഈ അനുഭവം തിയേറ്ററുകളിൽ നിന്ന് ലഭിക്കുമെന്നും ചിത്രത്തിന്റെ സംവിധായകൻ ശങ്കർ പറഞ്ഞു. ചിത്രത്തിന്റെ പ്രമോഷനോട് അനുബന്ധിച്ച് നടന്ന പ്രസ്സ് മീറ്റിലാണ് സംവിധായകൻ ഇക്കാര്യം പറയുന്നത്.

'ഇന്ത്യന് ശേഷം പത്രത്തിൽ ഓരോ വാർത്തകൾ കാണുമ്പോഴും ആ വിഷയത്തിൽ സേനാപതിയുടെ നീതി എന്തെന്ന് ആലോചിക്കാറുണ്ടായിരുന്നു. എന്നാൽ ഒരു കഥ അപ്പോഴൊന്നും വന്നില്ല. അങ്ങനെ ഒരുപാട് വിഷയങ്ങളിൽ ആലോചനകൾ പോയിട്ടുണ്ട്. ഇന്ത്യൻ 2 മേക്കപ്പ് ചെയ്ത് കോസ്റ്റ്യൂമില് വന്നപ്പോൾ ആദ്യ ഭാഗത്തിൽ അദ്ദേഹത്തെ കണ്ടപ്പോഴുണ്ടായ അതേ ഫീൽ ആണ് ഉണ്ടായത്. നിങ്ങൾക്കും സേനാപതിയെ 28 വർഷം കഴിഞ്ഞു കാണുമ്പോൾ അതേ ഫീൽ വരുമെന്ന് എനിക്ക് ഉറപ്പുണ്ടെന്ന് ' ശങ്കർ പറഞ്ഞു.

'നെടുമുടി വേണുവാണ് എന്റെ ഇഷ്ട നടൻ'; കമൽ ഹാസൻ

28 വർഷത്തിന് ശേഷം നെടുമുടി സാറും ഈ ചിത്രത്തിൽ എത്തുന്നുണ്ട്. നമ്മുക്കൊപ്പം ഇല്ലെങ്കിലും എന്നും നമുക്കൊപ്പം ഈ സിനിമയിലൂടെ അദ്ദേഹം ഉണ്ടാകുമെന്നും ശങ്കർ പറഞ്ഞു. വളരെ അർപ്പണ മനോഭാവം ഉള്ള നടനാണ് നെടുമുടി വേണു. ഇന്ത്യൻ ചിത്രീകരണത്തിനിടെ അദ്ദേഹത്തിന് നല്ല പനിയുണ്ടായിരുന്നു. ഷൂട്ട് പിന്നെ ഒരു ദിവസത്തേക്ക് മാറ്റി വെക്കണോ എന്ന് ചോദിക്കാൻ ചെന്നപ്പോൾ അതിന്റെ ആവശ്യം ഇല്ലെന്നും ആ സീൻ തരുന്ന ഫീലിന് മുന്നിൽ ഈ പനി ഒന്നും അല്ലെന്നും നെടുമുടി വേണു പറഞ്ഞതായും ശങ്കർ ഓർത്തു.

1996-ലെ ബോക്സ് ഓഫീസ് റെക്കോർഡുകൾ തകർത്ത 'ഇന്ത്യൻ' ചിത്രത്തിന്റെ രണ്ടാം ഭാഗമാണ് ഇന്ത്യൻ 2. ഇന്ത്യനിൽ എ ആർ റഹ്മാൻ സംഗീതം നിർവ്വഹിച്ചപ്പോൾ അനിരുദ്ധ് രവിചന്ദർ ആണ് രണ്ടാം ഭാഗത്തിന് സംഗീതമൊരുക്കുന്നത്. സിദ്ധാർത്ഥ്, രാകുൽ പ്രീത് സിങ്, പ്രിയ ഭവാനി ശങ്കർ, കാളിദാസ് ജയറാം, ബോബി സിംഹ, ഗുരു സോമസുന്ദരം, മനോബാല, വെണ്ണെല കിഷോർ, ദീപ ശങ്കർ തുടങ്ങിയവർ ഇന്ത്യൻ 2ൽ അഭിനേതാക്കളാണ്. ലൈക്ക പ്രൊഡക്ഷൻസും റെഡ് ജെയ്ന്റ് മൂവീസും ചേന്നാണ് നിർമ്മാണം.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us