വിവാഹത്തിന് രണ്ടാഴ്ച മുൻപാണ് സെലിബ്രിറ്റികൾ വിളിക്കുന്നത്, ആ ഓഫർ സ്വീകരിക്കാനായില്ല; വിശാൽ പഞ്ചാബി

'രൺബീർ കപൂറും ആലിയ ഭട്ടും അവരുടെ വിവാഹത്തിന് വിളിച്ചപ്പോൾ ഞാൻ ലഭ്യമല്ലായിരുന്നു'

dot image

ദീപിക പദുക്കോൺ-രൺവീർ സിംഗ്, വിരാട് കോഹ്ലി-അനുഷ്ക ശർമ്മ തുടങ്ങി ബോളിവുഡിലെ ഒട്ടുമിക്ക സെലിബ്രിറ്റി വിവാഹങ്ങളുടെയും വീഡിയോഗ്രാഫറാണ് വിശാൽ പഞ്ചാബി. എന്നാൽ നടി ആലിയ ഭട്ടിന്റെയും രൺബീർ കപൂറിന്റെയും വിവാഹ ചടങ്ങിന്റെ വീഡിയോകൾ ചിത്രീകരിക്കാനുള്ള വാഗ്ദാനം ഇദ്ദേഹം നിരസിച്ചത് വാർത്തകളിൽ ഇടം പിടിച്ചിരുന്നു. താരങ്ങളുടെ ഓഫർ സ്വാകരിക്കാൻ കഴിയാതിരുന്നതിന്റെ കാരണം വ്യക്തമാക്കിയിരിക്കുകയാണ് വിശാൽ പഞ്ചാബി.

'രൺബീർ കപൂറും ആലിയ ഭട്ടും അവരുടെ വിവാഹത്തിന് വിളിച്ചപ്പോൾ ഞാൻ ലഭ്യമല്ലായിരുന്നു. വിവാഹത്തിന് രണ്ടാഴ്ച മുൻപാണ് സെലിബ്രിറ്റികളിൽ പലരും വിളിക്കുന്നത്. ഒരു സെലിബ്രിറ്റിയുടെയും കല്യാണം കവർ ചെയ്യാനുള്ള അവസരം ഒഴിവാക്കിയിട്ടില്ല. എന്നാൽ ആലിയുടെയും രൺബീറിന്റെയും വിവാഹത്തിന് മുന്നേ മറ്റൊരു വിവാഹം ബുക്ക് ചെയ്തതാണ്. ലണ്ടനിൽ വെച്ചായിരുന്നു വിവാഹം. ബുക്ക് ചെയ്ത പരിപാടികൾ ക്യാൻസൽ ചെയ്യാറില്ല. അതുകൊണ്ടാണ് ആ വിവാഹത്തിൽ പങ്കെടുക്കാനാവാതിരുന്നത്' എന്നാണ് വിശാൽ പഞ്ചാബി പറയുന്നത്. ശിവാനി പാവുവിൻ്റെ പോഡ്കാസ്റ്റ് ഷോയിലാണ് വിശാൽ ഇക്കാര്യം പങ്കുവെച്ചത്.

ആരാധകരെ സംതൃപ്തിപ്പെടുത്തിയോ കമൽ ഹാസൻ- ശങ്കർ 'കോംബോ': ഇന്ത്യൻ 2വിൻ്റെ ആദ്യ പ്രതികരണങ്ങൾ

രൺബീർ കപൂറും ആലിയ ഭട്ടും അടുത്ത സുഹൃത്തുക്കളുടെയും കുടുംബാംഗങ്ങളുടെയും സാന്നിധ്യത്തിൽ 2022 ലാണ് വിവാഹിതരായത്. മുംബൈയിൽ വെച്ചായിരുന്നു വിവാഹം നടന്നത്. വിവാഹത്തിന്റെ മനോഹരമായ ചിത്രങ്ങൾ താരങ്ങൾ പങ്കിട്ടിരുന്നു. അഞ്ചു വർഷത്തെ പ്രണയത്തിന് ശേഷമാണ് വിവാഹിതരായത്. ഇവർക്ക് രാഹ എന്ന് പേരുള്ള ഒരു മകൾ ഉണ്ട്.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us