മികച്ച നടൻ, ചിത്രം, നടി ഉൾപ്പടെ മൂന്ന് പ്രധാന ദേശീയ പുരസ്കാരങ്ങളാണ് സുധ കൊങ്കരയുടെ 'സൂരരൈ പോട്ര്' സ്വന്തമാക്കിയിരുന്നത്. മാരനായി സൂര്യയും ബൊമ്മിയായി അപർണ ബാലമുരളിയും ഗംഭീര പ്രകടനമാണ് സിനിമയിലൂടെ കാഴ്ചവച്ചത്. ചിത്രത്തിന്റെ ഹിന്ദി പതിപ്പിന്റെ റിലീസിന് ബോളിവുഡ് താരം അക്ഷയ് കുമാറിന് ആശംസകൾ നേർന്ന് എത്തിയിരികുക്കയാണ് തെന്നിന്ത്യൻ താരം ജ്യോതിക.
‘അർഹിച്ച വിജയത്തിനും ഹൃദയസ്പർശിയായ പ്രകടനത്തിനും ആശംസകൾ ! ബെഡ്റൂമിൽ നിങ്ങളുടെ ചിത്രം ഒട്ടിച്ചു വച്ചിരുന്ന ആരാധികയിൽ നിന്നും താരത്തിന്റെ കരിയറിലെ ഏറ്റവും പ്രധാനപ്പെട്ട 150–ാമത് ചിത്രത്തിന്റെ നിർമാതാവാകാൻ കഴിഞ്ഞത് തീർച്ചയായും കാലം എനിക്കായി കാത്തു നിമിച്ച നിമിഷമാണ്’. അക്ഷയ് കുമാറിനൊപ്പം നിൽക്കുന്ന ചിത്രം പങ്കുവച്ചാണ് ജ്യോതികയുടെ ആശംസാ കുറിപ്പ്.
വിവാഹത്തിന് രണ്ടാഴ്ച മുൻപാണ് സെലിബ്രിറ്റികൾ വിളിക്കുന്നത്, ആ ഓഫർ സ്വീകരിക്കാനായില്ല; വിശാൽ പഞ്ചാബി
ചിത്രത്തിന്റെ ഹിന്ദി പതിപ്പിൽ അതിഥി വേഷത്തിൽ സൂര്യ എത്തും. സുധാ കൊങ്കര തന്നെയാണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്. അരുണ ഭാട്ടിയ, സൂര്യ, ജ്യോതിക, വിക്രം മൽഹോത്ര എന്നിവരാണ് സർഫിറാ നിർമിച്ചിരിക്കുന്നത്. ജി വി പ്രകാശാണ് ചിത്രത്തിന് സംഗീതം നിർവഹിച്ചിരുന്നത്. അക്ഷയ് കുമാറിനെ കൂടാതെ പരേഷ് റാവൽ, ശരത്കുമാർ, രാധികാ മദൻ, സീമാ ബിശ്വാസ് എന്നിവരാണ് ചിത്രത്തിലെ മറ്റുതാരങ്ങൾ.
എയർ ഡെക്കാൺ എന്ന ആഭ്യന്തര വിമാന സർവീസിന്റെ സ്ഥാപകൻ ജി ആർ ഗോപിനാഥിന്റെ ജീവിതം ആസപ്ദമാക്കിയുള്ള സിനിമയായിരുന്നു 'സൂററൈ പോട്ര്'.2020-ലാണ് സൂററൈ പോട്ര് എത്തിയത്. കോവിഡ് കാലമായതിനാൽ ചിത്രം നേരിട്ട് ഒടിടി റിലീസായിരുന്നു.