ശങ്കർ-കമൽഹാസൻ കൂട്ടുകെട്ടിലൊരുങ്ങുന്ന സീക്വൽ ഇന്ത്യൻ 2 തീയേറ്ററുകളിൽ പ്രദർശനം ആരംഭിച്ചു. 28 വർഷങ്ങൾക്ക് ശേഷം ‘സേനാപതി’ വീണ്ടും അവതരിക്കുന്ന ചിത്രത്തിനായി ആരാധകർ ആകാംക്ഷയോടെയാണ് കാത്തിരുന്നത്. മാറിയ കാലത്തിന്റെ എല്ലാ സങ്കേതങ്ങളുടേയും പിൻബലത്തോടെയാണ് ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ ഇന്ത്യൻ രണ്ടാം ഭാഗമെത്തുന്നതെന്നതാണ് പ്രേക്ഷകർ ആകാംക്ഷയോടെ ചിത്രത്തിനായി കാത്തിരിക്കാനുള്ള കാരണം.
കേരളത്തിൽ 630 പ്രിന്റുകളിലാണ് ചിത്രം എത്തുന്നത്. 200 കോടി ബജറ്റിലൊരുക്കിയിരിക്കുന്ന സിനിമ, പ്രേക്ഷകരെ വിസ്മയിപ്പിക്കുമെന്നാണ് പ്രതീക്ഷ. രണ്ടാം ഭാഗത്തിന്റെ റിലീസിന് ശേഷം വൈകാതെ തന്നെ മൂന്നാം ഭാഗവും റിലീസ് ചെയ്യുമെന്നാണ് സംവിധായകൻ അറിയിച്ചിരിക്കുന്നത്. രണ്ട്, മൂന്ന് ഭാഗങ്ങളിലായി കമൽഹാസനെ 12 ഗെറ്റപ്പുകളിൽ കാണാൻ കഴിയുമെന്നും റിപ്പോർട്ടുകളുണ്ട്. ഇതിൽ ഏഴ് ഗെറ്റപ്പുകൾ ഇന്ത്യൻ 2ലും അഞ്ച് ഗെറ്റപ്പുകൾ ഇന്ത്യൻ 3ലുമായിരിക്കും ഉണ്ടാവുക എന്നാണ് സൂചന.
മരണത്തെ പോലും പിന്നിലാക്കുന്ന സാങ്കേതികവിദ്യ, ഇത് പുതിയ സിനിമാ യുഗത്തിന്റെ തുടക്കമോ?1996 ല് ഇറങ്ങിയ ഇന്ത്യന് സിനിമയില് ഉണ്ടായിരുന്ന, പില്ക്കാലത്ത് നമ്മെ വിട്ടു പിരിഞ്ഞ താരങ്ങളെ ഒഴിവാക്കാതെ ആര്ട്ടിഫിഷ്യല് ഇന്റെലിജന്സ് സാങ്കേതിക വിദ്യയും വിഷ്വല് എഫക്ട്സും കമ്പ്യൂട്ടര് ഗ്രാഫിക്സും സമന്വയിപ്പിച്ച് സ്ക്രീനില് കൊണ്ടുവന്നിരിക്കുകയാണ് ഇന്ത്യന് 2 വിലൂടെ അണിയറ പ്രവര്ത്തകര്.
ലൈക്ക പ്രൊഡക്ഷൻസ്, റെഡ് ജയിന്റ് മൂവീസ് എന്നിവർ ചേർന്നു നിർമിച്ചിരിക്കുന്ന ചിത്രത്തിൽ കാജൽ അഗർവാൾ, സിദ്ധാര്ഥ്, എസ്.ജെ. സൂര്യ, വിവേക്, സാക്കിര് ഹുസൈൻ, ജയപ്രകാശ്, ജഗൻ, ഡല്ഹി ഗണേഷ്, സമുദ്രക്കനി, നിഴല്ഗള് രവി, ജോര്ജ് മര്യൻ, വിനോദ് സാഗര്, ബെനഡിക്റ്റ് ഗാരെറ്റ്, പ്രിയ ഭവാനി ശങ്കര്, രാകുല് പ്രീത് സിംഗ്, ബ്രഹ്മാനന്ദം, ബോബി സിംഹ തുടങ്ങി വലിയൊരു താരനിര തന്നെയാണ് ഒരുമിക്കുന്നത്. ശ്രീ ഗോകുലം മൂവിസാണ് സിനിമയുടെ കേരളത്തിലെ വിതരണാവകാശം സ്വന്തമാക്കിയിരിക്കുന്നത്. ഡ്രീം ബിഗ് ഫിലിംസാണ് കേരളത്തിലെ ഡിസ്ട്രിബ്യുഷൻ പാർട്നർ.