ഇന്ത്യയിലെ ആദ്യ ബിഗ് ബജറ്റ് ചിത്രമോ 'ഇന്ത്യൻ', 28 വർഷങ്ങൾക്ക് മുന്നേ നേടിയത് എത്ര?

ഇന്നായിരുനെങ്കിൽ ഏകദേശം 300 കോടിയോളം രൂപ ചിലവ് വരുമായിരുന്നു 'ഇന്ത്യന്'

dot image

28 വര്ഷങ്ങള്ക്ക് മുമ്പ് തിയേറ്ററുകളെ ഇളക്കിമറിച്ച സേനാപതി എന്ന സ്വാതന്ത്ര്യസമര പോരാളി, പുതിയ കാലത്ത്, പുതിയ ഭാവത്തില്, ഒരിക്കല് കൂടി തിയ്യേറ്ററുകളിലെത്തുമ്പോള് ഇന്ത്യന് സിനിമാ ലോകം ആകാംഷയോടെ കാത്തിരിക്കുകയാണ്. സാങ്കേതിക വിദ്യകള് ഏറെ പിന്നിലായിരുന്ന, 28 വര്ങ്ങള്ക്ക് മുമ്പ് സാധിച്ചതിനേക്കാള് പതിന്മടങ്ങ് മൂര്ച്ചയേറിയേക്കാം 2024 ലെ സേനാപതിക്ക്.

കമൽ ഹാസന്റെ സിനിമാ കരിയറിൽ എക്കാലത്തെയും വലിയ ഹിറ്റ് ചിത്രങ്ങളിൽ ഒന്നായിരുന്നു ഇന്ത്യൻ. ചിത്രത്തിൽ ഡബിൾ റോളിലാണ് കമൽ ഹാസൻ എത്തിയിരുന്നത്. വീരശേഖരന് സേനാപതിയായും ചന്ദ്രു എന്ന ചന്ദ്രബോസ് ആയും കമലിന്റെ പ്രകടനം തിയേറ്ററുകളെ ഇളക്കിമറിച്ചിരുന്നു. ഇന്ത്യൻ 2 തിയേറ്ററുകളിൽ പ്രദർശനം ആരംഭിച്ചിരിക്കുമ്പോൾ 28 വർഷം മുൻപുള്ള ഇന്ത്യന്റെ കളക്ഷൻ റിപ്പോർട്ടുകളാണ് ചർച്ചയാകുന്നത്.

1996 ല് ഇന്ത്യൻ ഇറങ്ങുമ്പോൾ അന്നുള്ളതിൽ വെച്ച് ഏറ്റവും ചിലവേറിയ ചിത്രമായിരുന്നു. പിങ്ക് വില്ലയുടെ റിപ്പോര്ട്ട് അനുസരിച്ച് 18 കോടിക്കടുത്താണ് ചിത്രത്തിന്റെ ബജറ്റ്. ഇന്നായിരുനെങ്കിൽ ഏകദേശം 300 കോടിയോളം രൂപ ചിലവ് വരുമായിരുന്നു. ആഗോള ബോക്സ് ഓഫീസില് ഇന്ത്യൻ 64.25 കോടി രൂപയാണ് നേടിയത്. ഇന്ത്യയില് 57.5 കോടി നേടിയ ചിത്രം വിദേശത്ത് നിന്ന് 2 മില്യണ് ഡോളറും നേടിയതായാണ് റിപ്പോർട്ട്.

മരണത്തെ പോലും പിന്നിലാക്കുന്ന സാങ്കേതികവിദ്യ, ഇത് പുതിയ സിനിമാ യുഗത്തിന്റെ തുടക്കമോ?

ഇതില് 20 കോടി രൂപയോളം തമിഴ്നാട്ടില് നിന്നാണ് ചിത്രം നേടിയത്. തെലുങ്ക് സംസാരിക്കുന്ന സംസ്ഥാനങ്ങളില് നിന്ന് 12 കോടിയും കേരളത്തില് നിന്ന് 3.5 കോടിയും കര്ണാടകത്തില് നിന്ന് 3 കോടിയും ചിത്രം നേടി. ഹിന്ദി, തെലുങ്ക് പതിപ്പുകളിലും ചിത്രം ഇറങ്ങിയിരുന്നു. ഇന്ത്യൻ ഹിന്ദിയിൽ ഹിന്ദുസ്ഥാനി എന്നും തെലുങ്കിൽ ഭാരതീയുഡു എന്ന പേരിലുമാണ് എത്തിയിരുന്നത്. ഇന്ത്യൻ മാത്രം സിനിമയുടേതായി അഞ്ചു കോടി കോടി ടിക്കറ്റുകളാണ് വിറ്റുപോയിരുന്നത്.

dot image
To advertise here,contact us
dot image