സൂര്യ നായകനായി എത്തിയ 'സൂരരൈ പോട്ര്' എന്ന സിനിമയുടെ ഹിന്ദി റീമേക്കായ 'സർഫിര' ഇന്നലെ റിലീസ് ചെയ്തിരുന്നു. അക്ഷയ് കുമാർ നായകനായ സിനിമയ്ക്ക് ആദ്യദിനം പിന്നിടുമ്പോൾ മോശം കളക്ഷനാണ് ലഭിക്കുന്നത്. ചിത്രത്തെ പ്രേക്ഷകർ കൈവിട്ട അവസ്ഥയാണ് തിയേറ്ററുകളിലുണ്ടായിരിക്കുന്നത്. അക്ഷയ് കുമാറിന്റെ 150ാം സിനിമയാണ് ഇത്.
'ബഡേ മിയാൻ ഛോട്ടേ മിയാൻ', 'മിഷൻ റാണിഗഞ്ച്', 'സെൽഫി', 'രാം സേതു' തുടങ്ങിയ സമീപകാല സിനിമകളുടെ മോശം പ്രകടനങ്ങൾക്കിപ്പുറം ആരാധകർ പ്രതീക്ഷ നൽകിയിരുന്ന സിനിമയായിരുന്നു സർഫിര. എന്നാൽ ആദ്യദിനത്തിൽ സിനിമ നേടിയത് 2.40 കോടി മാത്രമാണ്.
കഴിഞ്ഞ 15 വർഷങ്ങൾക്കിടയിൽ ഒരു അക്ഷയ് കുമാർ ചിത്രം നേടുന്ന ഏറ്റവും മോശം ആദ്യദിന കളക്ഷനാണിത്. സെൽഫി, ബെൽബോട്ടം എന്നിവയായിരുന്നു നടന്റെ കരിയറിലെ ഏറ്റവും മോശം ആദ്യദിന കളക്ഷൻ ലഭിച്ച സിനിമകൾ. സെൽഫി 2.55 കോടിയും ബെൽബോട്ടം 2.75 കോടിയുമായിരുന്നു ആദ്യദിനത്തിൽ നേടിയത്.
ബ്രഹ്മാണ്ഡ ചിത്രമല്ലേ ബ്രഹ്മാണ്ഡ വിജയവും വേണ്ടേ...; 1000 കോടി ക്ലബിലേക്ക് പ്രഭാസിന്റെ രണ്ടാം എൻട്രിസുധാ കൊങ്കരയാണ് സർഫിര സംവിധാനം ചെയ്തിരിക്കുന്നത്. അരുണ ഭാട്ടിയ, സൂര്യ, ജ്യോതിക, വിക്രം മൽഹോത്ര എന്നിവർ ചേർന്ന് നിർമ്മിച്ച സിനിമയ്ക്ക് ജി വി പ്രകാശാണ് സസംഗീതം നൽകിയിരിക്കുന്നത്. അക്ഷയ് കുമാറിനെ കൂടാതെ പരേഷ് റാവൽ, ശരത്കുമാർ, രാധികാ മദൻ, സീമാ ബിശ്വാസ് എന്നിവരാണ് ചിത്രത്തിലെ മറ്റുതാരങ്ങൾ. സൂര്യയും സിനിമയിൽ ഒരു കാമിയോ റോളിൽ എത്തുന്നുണ്ട്.