തലൈവരുടെ സ്റ്റെപ്സ് എന്ന സുമ്മാവാ...; അംബാനി വിവാഹത്തിൽ രജനികാന്തിന്റെ കിടിലൻ ഡാൻസ്, വീഡിയോ

കുടുംബസമേതമാണ് രജനികാന്ത് ചടങ്ങിൽ പങ്കെടുത്തത്

dot image

ആഡംബരവും ഗംഭീരവും താര സമ്പന്നവുമായ ചടങ്ങുകൾ കൊണ്ട് ചർച്ചകളിൽ നിറഞ്ഞു നിൽക്കുകയാണ് അനന്ത് അംബാനി- രാധിക മെര്ച്ചന്റ് വിവാഹം. ഷാരൂഖ് ഖാൻ, സൽമാൻ ഖാൻ, ആമിർ ഖാൻ, അമിതാഭ് ബച്ചൻ, ജയാ ബച്ചൻ തുടങ്ങിയ താരങ്ങൾ നിറഞ്ഞു നിന്ന ആഘോഷങ്ങളിൽ തമിഴകത്തിന്റെ സ്റ്റൈൽ മന്നൻ രജനികാന്തും നൃത്തച്ചുവടുകള് കൊണ്ട് തന്റെ പ്രൗഢിയറിയിച്ചു.

ദിൽ ധടക്നേ ദോ എന്ന ചിത്രത്തിലെ ഗാനത്തിനാണ് വരനായ അനന്ത് അംബാനിക്കൊപ്പം തലൈവർ ചുവടുവച്ചത്. അനിൽ കപൂർ, ബോണി കപൂർ ഉൾപ്പടെയുള്ളവരും ഒപ്പം നൃത്തം ചെയ്തു. ഇതിന്റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലാണ്. കുടുംബസമേതമാണ് രജനികാന്ത് ചടങ്ങിൽ പങ്കെടുത്തത്.

പുത്തൻ ഹെയർസ്റ്റൈൽ, ഇതാണോ 'ടോക്സിക്' ലുക്ക്?; അംബാനി കല്യാണത്തിനെത്തിയ യഷിന്റെ ലുക്ക് വൈറൽ

തമിഴകത്ത് നിന്ന് രജനികാന്തിന് പുറമെ സൂര്യ, ജ്യോതിക, നയൻതാര, അറ്റ്ലി തുടങ്ങിയവരും ചടങ്ങുകളിൽ പങ്കെടുത്തു. മലയാളി താരം പൃഥ്വിരാജ്, ഭാര്യയും നിർമാതാവുമായ സുപ്രിയ മേനോൻ എന്നിവരും ചടങ്ങിൽ ശ്രദ്ധ നേടി. മഹേഷ് ബാബു, രാം ചരണ്, യഷ് തുടങ്ങിയ തെന്നിന്ത്യൻ താരങ്ങളും വിവാഹത്തിൽ പങ്കെടുത്തു. കിം കർദാഷിയാൻ, ക്ലോയി കർദാഷിയാൻ, ജോൺ സീന തുടങ്ങിയ ഹോളിവുഡ് താരങ്ങളും വിവാഹത്തിൽ അതിഥികളായെത്തിയിരുന്നു.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us