അമ്പത് അല്ല നൂറ് അല്ല... അതുക്കും മേലെ; ആർസി 16നായി രാം ചരണിന് വമ്പൻ പ്രതിഫലം?

ബുച്ചി ബാബു സനു സംവിധാനം ചെയ്യുന്ന ചിത്രമാണ് ആർ സി 16

dot image

ചുരുക്കം സിനിമകൾ കൊണ്ട് രാജ്യത്തിനകത്തും പുറത്തും ആരാധകരെയുണ്ടാക്കിയ നടനാണ് രാം ചരൺ. താരം നായകനായി വരുന്ന ചിത്രങ്ങള് വൻ വിജയമാകാറുമുണ്ട്. ഇപ്പോഴിതാ തന്റെ പുതിയ സിനിമയ്ക്കായി നടൻ വാങ്ങുന്ന പ്രതിഫലത്തെക്കുറിച്ചുള്ള റിപ്പോർട്ടുകളാണ് ചർച്ചയാകുന്നത്.

ആർസി 16 എന്ന സിനിമയ്ക്കായി രാം ചരൺ ഏകദേശം 120 കോടിയോളം രൂപയാണ് പ്രതിഫലമായി കൈപ്പറ്റുന്നത് എന്നാണ് റിപ്പോർട്ട്. മുൻസിനിമകളിൽ 100 കോടിയോളമായിരുന്നു നടന്റെ പ്രതിഫലം. ആർആർആർ എന്ന സിനിമയുടെ വിജയത്തിന് പിന്നാലെ നടന് അന്താരാഷ്ട്ര തലത്തിൽ സ്വീകാര്യത ലഭിക്കുന്നുണ്ട്.

ബുച്ചി ബാബു സനു സംവിധാനം ചെയ്യുന്ന ചിത്രമാണ് ആർ സി 16. ബോളിവുഡ് താരം ജാൻവി കപൂറാണ് ചിത്രത്തിൽ നായികാ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ബോളിവുഡ് താരം ബോബി ഡിയോൾ, കന്നഡ താരം ശിവരാജ്കുമാർ എന്നിവർക്കൊപ്പം മലയാളി താരം ആന്റണി വർഗീസും സിനിമയിൽ ഭാഗമാകുമെന്ന റിപ്പോർട്ടുകളുണ്ട്. എ ആർ റഹ്മാനാണ് സിനിമയ്ക്കായി സംഗീതം ഒരുക്കുന്നത്. തെന്നിന്ത്യയിലെ പ്രമുഖ നിർമ്മാതാക്കളായ മൈത്രി മൂവി മേക്കേഴ്സാണ് ചിത്രം നിർമ്മിക്കുന്നത്.

ഇക്കുറിയും അക്ഷയ് കുമാറിന് രക്ഷയില്ല; നടന്റെ കരിയറിലെ മോശം ഓപ്പണിങ്ങുമായി ‘സർഫിര’

ആർസി 16 ന് പുറമെ ശങ്കർ സംവിധാനം ചെയ്യുന്ന ഗെയിം ചെയ്ഞ്ചർ എന്ന സിനിമയും രാം ചരണിന്റേതായി അണിയറയിൽ ഒരുങ്ങുന്നുണ്ട്. സിനിമയുടെ തിരക്കഥയൊരുക്കുന്നത് കാർത്തിക് സുബ്ബരാജ് ആണ്. 2024 അവസാനത്തോടെ സിനിമ തിയേറ്ററിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഐഎഎസ് ഉദ്യോഗസ്ഥനായാണ് രാം ചരൺ അഭിനയിക്കുന്നത്. എസ് ജെ സൂര്യയാണ് വില്ലൻ വേഷം കൈകാര്യം ചെയ്തിരിക്കുന്നത്.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us