'നടൻ വിക്രമിനെ താരമാക്കിയത് മണിച്ചേട്ടന്റെ ചിത്രത്തിലൂടെ, ഏറെ ബഹുമാനിക്കുന്ന നിർമ്മാതാവ്'; വിനയൻ

'ഒരു സംവിധായകൻ എന്ന നിലയിൽ ഞാൻ ഏറെ ബഹുമാനിക്കുന്ന നിർമ്മാതാവ്'

dot image

പ്രശസ്ത നിർമ്മാതാവും സംവിധായകനുമായ അരോമ മണിയ്ക്ക് (എം മണി) ആദരാഞ്ജലികളറിയിച്ച് സംവിധായകൻ വിനയൻ. ഒരു സംവിധായകൻ എന്ന നിലയിൽ താൻ ഏറെ ബഹുമാനിക്കുന്ന നിർമ്മാതാവാണ് അദ്ദേഹമെന്നും മലയാള സിനിമയ്ക്ക് മറക്കാനാകാത്ത സംഭാവനകൾ അദ്ദേഹം നൽകിയിട്ടുണ്ടെന്നും വിനയൻ അനുശോചിച്ചു. സോഷ്യൽ മീഡിയയിലൂടെയാണ് അദ്ദേഹം അനുശോചനം രേഖപ്പെടുത്തിയത്.

'പ്രശസ്ത നിർമ്മാതാവും സംവിധായകനുമായ ശ്രീ അരോമ മണി അന്തരിച്ചു. ആദരാഞ്ജലികൾ, മലയാള സിനിമയ്ക്ക് ഏറെ സംഭാവനകൾ നൽകിയ എം മണി എന്ന നിർമ്മാതാവ് തമിഴ് സിനിമാ രംഗത്തും പ്രശസ്തനായിരുന്നു. നടൻ വിക്രമിനെ തമിഴിൽ താരമാക്കിയ “കാശി”എന്ന എന്റെ ചിത്രം മണിച്ചേട്ടനായിരുന്നു നിർമ്മിച്ചത്. ഒരു സംവിധായകൻ എന്ന നിലയിൽ ഞാൻ ഏറെ ബഹുമാനിക്കുന്ന നിർമ്മാതാവാണ് അദ്ദേഹം.', വിനയന് കുറിച്ചു,

തിരുവനന്തപുരത്ത് കുന്നുകുഴിയിലെ വസതിയിലായിരുന്നു അന്ത്യം സംഭവിച്ചത്. അരോമ മൂവീസ്, സുനിത പ്രൊഡക്ഷന്സ് ബാനറുകളില് 62ഓളം സിനിമകള് നിര്മ്മിച്ച അരോമ മണിയുടെ ആദ്യ നിര്മ്മാണ സംരംഭം 1977ല് റിലീസ് ചെയ്ത മധു നായകനായ 'ധീരസമീരെ യമുനാതീരെ' ആയിരുന്നു. 'തിങ്കളാഴ്ച നല്ല ദിവസം', 'ദൂരെ ദൂരെ ഒരു കൂടു കൂട്ടാം' തുടങ്ങിയ ചിത്രങ്ങള്ക്ക് ദേശീയ അവാര്ഡ് ലഭിച്ചിട്ടുണ്ട്.

സേതുരാമയ്യരുടെയും കുഞ്ഞച്ചന്റെയും ബാലേട്ടന്റെയും സ്വന്തം അരോമ മണി; പരാജയമറിയാത്ത നിർമ്മാതാവ്
dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us