പത്തുലക്ഷം രൂപയും വിസയും മോഷണം പോയി; ദുരനുഭവം വെളിപ്പെടുത്തി ടെലിവിഷന് താരങ്ങള്

വിവാഹ വാര്ഷികം ആഘോഷിക്കാനായി യൂറോപ്പില് പോയപ്പോഴുണ്ടായ ദുരനുഭവമാണ് ദമ്പതികള് വെളിപ്പെടുത്തിയത്

dot image

ഹിന്ദി ടെലിവിഷന് സീരിയലുകളിലൂടെ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങളായ മാറിയവരാണ് ദിവ്യാങ്ക ത്രിപാഠിയും വിവേക് ദാഹിയയും. ഇപ്പോഴിതാ വിവാഹ വാര്ഷികം ആഘോഷിക്കാനായി യൂറോപ്പില് പോയപ്പോഴുണ്ടായ ദുരനുഭവം പങ്കുവയ്ക്കുകയാണ് താരദമ്പതികള്. ഇറ്റലിയില് വച്ച് ഇവര് മോഷണത്തിന് ഇരയാവുകയായിരുന്നു. പാസ്പോര്ട്ട് ഉള്പ്പെടെ പത്ത് ലക്ഷം രൂപ വില വരുന്ന സാധനങ്ങളാണ് ഇരുവര്ക്കും നഷ്ടപ്പെട്ടത്. ഇന്ത്യന് എംബസിയുടെ സഹായത്തോടെ നാട്ടിലേക്ക് മടങ്ങാനുള്ള തയ്യാറെടുപ്പിലാണ് ഇരുവരും. സോഷ്യല് മീഡിയയിലൂടെയാണ് ഇവര് ആരാധകരോട് വിവരം പങ്കുവച്ചത്.

ദിവസങ്ങള്ക്കു മുന്പാണ് ഇരുവരും അവധി ആഘോഷിക്കാനായി യൂറോപ്പിലേക്ക് പോയത്. ഫ്ളോറന്സില് എത്തിയ ദമ്പതികള് താമസിക്കാനായി സ്ഥലം നോക്കുകയായിരുന്നു. പുറത്ത് പാര്ക്ക് ചെയ്ത കാറിലാണ് ഇരുവരും സാധനങ്ങള് വച്ചത്. തിരിച്ചുവന്നപ്പോള് കണ്ടത് കാര് കുത്തിത്തുറന്ന് ഇവരുടെ സാധനങ്ങളെല്ലാം മോഷ്ടിച്ചതാണ്. പാസ്പോര്ട്ട്, പേഴ്സ്, പണം, ഷോപ്പിങ് നടത്തിയ സാധനങ്ങള് ഉള്പ്പെടെ വിലമതിപ്പുള്ളതെല്ലാം നഷ്ടപ്പെട്ടു.

ഒരു സുഹൃത്താണ് ഇവരെ പണം നല്കി സഹായിച്ചത്. പാസ്പോര്ട്ട് നഷ്ടപ്പെട്ടതിന് ശേഷം ഇന്ത്യന് എംബസിയെ സമീപിച്ചതിനെ തുടര്ന്ന് എമര്ജന്സി സര്ട്ടിഫിക്കറ്റ് ലഭിച്ചു. സര്ട്ടിഫിക്കറ്റുമായി നില്ക്കുന്ന ചിത്രം ദമ്പതികള് പങ്കുവച്ചു. വൈകാതെ ഇന്ത്യയിലേക്ക് മടങ്ങുമെന്നും ഇവര് അറിയിച്ചു.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us