അസിന് ആരാധകരുടെ കാത്തിരിപ്പിന് വിരാമം; സന്തോഷം പങ്കുവച്ച് ഫാന്സ് പേജുകള്

തെന്നിന്ത്യയുടെ പ്രിയപ്പെട്ട താരമായിരുന്നു അസിന്

dot image

വളരെ കുറച്ച് സിനിമകള് മാത്രമേ ചെയ്തിട്ടുള്ളുവെങ്കിലും തെന്നിന്ത്യന് ആരാധകരുടെ പ്രിയപ്പെട്ട താരമാണ് അസിന്. അസിന്റെ വിവാഹത്തിനു ശേഷമുള്ള എട്ടുവര്ഷങ്ങള് ആരാധകരെ സംബന്ധിച്ച് നിരാശയുടെ വര്ഷങ്ങളായിരുന്നു. കാരണം അസിന് തന്റെ ഒരു ഫോട്ടോ പോലും വിവാഹത്തിനു ശേഷം പുറത്തുവിട്ടിട്ടില്ല. ഇന്സ്റ്റഗ്രാമില് താരം സജീവമാണെങ്കിലും മകളുടെയും ഭര്ത്താവിന്റെയും ഫോട്ടോകളല്ലാതെ തന്റേതായ ഒരു ചിത്രം പോലും പോസ്റ്റ് ചെയ്തിട്ടില്ല.

ബോളിവുഡ് സിനിമാലോകം മുഴുവന് പങ്കെടുത്ത വിവാഹ ചടങ്ങില് അസിന് ആരാധകര് ഉറ്റുനോക്കിയത് വിവാഹ ചടങ്ങിനെങ്കിലും താരം എത്തുമോ എന്നായിരുന്നു. ആരാധകരുടെ പ്രതീക്ഷ വെറുതേയായില്ല ഭര്ത്താവ് രാഹുല് ശര്മയ്ക്കൊപ്പമാണ് അസിന് എത്തിയത്. 'ഞങ്ങള് കാത്തിരുന്ന എന്ട്രി' എന്ന് പറഞ്ഞ് അസിന് ഫാന്സ് പേജുകളിലാണ് ഇപ്പോള് ചിത്രം പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

വളരെ കുറച്ച് സിനിമകളെ അസിന് ചെയ്തിട്ടുള്ളുവെങ്കിലും ചെയ്ത സിനിമകളില് ഭൂരിഭാഗവും സൂപ്പര്ഹിറ്റായിരുന്നു. 2001 ല് നരേന്ദ്രന് മകന് ജയകാന്തന് വക എന്ന സിനിമയിലൂടെയാണ് അസിന് സിനിമാ ലോകത്തേക്ക് വരുന്നത്. പിന്നീട് തെലുങ്ക് സിനിമകള് ചെയ്തു. എം കുമരന് സണ് ഓഫ് മഹാലക്ഷ്മി എന്ന സിനിമയിലൂടെ തമിഴകത്തേക്ക് ഗംഭീര വരവേല്പ് കിട്ടി. ഗജിനി, ശിവകാശി, പോക്കിരി തുടങ്ങിയ സിനിമകളിലൂടെ തമിഴകത്ത് സൂപ്പര്താരമായി അസിന് മാറി. ഗജിനി എന്ന ചിത്രത്തിന്റെ ഹിന്ദി റീമേക്കിലൂടെ അസിന് ഹിന്ദി സിനിമാ ലോകത്തേക്കെത്തി. പിന്നീട് ഹിന്ദിയിലും തുടരെ സിനിമ ചെയ്തു.

2016 ലായിരുന്നു ബിസിനസുകാരനായ രാഹുല് ശര്മ്മയുമായിട്ടുള്ള വിവാഹം. 2017 ല് ആണ് അസിനും രാഹുലിനും മകള് ജനിച്ചത്. വിവാഹത്തിന് ശേഷം ഭര്ത്താവിനൊപ്പമുള്ള തന്റെ ഒന്ന് രണ്ട് ചിത്രങ്ങള് പങ്കുവച്ചതൊഴിച്ചാല് അസിന് പിന്നീട് ഒരു ഫോട്ടോ പോലും പുറത്തുവിട്ടിട്ടില്ല.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us