ക്രോണിക് ബാച്ച്ലേഴ്സ്; ഓർമ്മകൾ പങ്കുവെച്ച് ഹരിശ്രീ അശോകൻ

ചിത്രത്തിൽ ഉഗ്രൻ എന്ന കഥാപാത്രത്തെയാണ് ഹരിശ്രീ അശോകൻ അവതരിപ്പിച്ചത്

dot image

2003-ൽ സിദ്ദിഖിന്റെ സംവിധാനത്തിൽ മമ്മൂട്ടി, ഇന്നസെന്റ്, ഹരിശ്രീ അശോകൻ, മുകേഷ്, ബിജു മോനോൻ, രംഭ, ഭാവന തുടങ്ങിയവർ പ്രധാന വേഷത്തിലെത്തിയ റൊമാന്റിക് കോമഡി ചിത്രമാണ് 'ക്രോണിക് ബാച്ച്ലർ'. പ്രേക്ഷകരെ ഏറെ ചിരിപ്പിക്കുകയും സ്പർശിക്കുകയും ചെയ്ത സിനിമ വീണ്ടും ഓർക്കുകയാണ് ഹരീശ്രീ അശോകൻ. കഴിഞ്ഞ ദിവസമാണ് ഫേസ്ബുക്കിൽ ക്രോണിക് ബാച്ച്ലർ സിനിമയുടെ സെറ്റിലെ ചിത്രം ഹരീശ്രീ അശോകൻ പങ്കുവെച്ചത്. ചിത്രത്തിന് നിരവധി പ്രതികരണങ്ങളുമെത്തുന്നുണ്ട്.

സത്യപ്രതാപൻ എന്ന കഥാപാത്രമായി മമ്മൂട്ടി എത്തിയ ചിത്രത്തിൽ ശ്രീകുമാർ എന്ന മുകേഷ് അഭിനയിച്ച കഥാപാത്രത്തിന്റെ ഉറ്റ സുഹൃത്തായ ഉഗ്രൻ എന്ന കഥാപാത്രത്തെയാണ് ഹരിശ്രീ അശോകൻ അവതരിപ്പിച്ചത്. ഫാസിലിന്റെ നിർമ്മാണത്തിലൊരുങ്ങിയ ചിത്രം 2003-ലെ തിയേറ്റർ ഹിറ്റ് ചാർട്ടുകളിൽ ഇടം പിടിച്ച സിനിമകളിലൊന്നാണ്.

ക്രോണിക് ബാച്ച്ലറിന്റെ വിജയത്തിന് പിന്നാലെ ചിത്രം തമിഴ്, തെലുങ്ക് ഭാഷകളിൽ റീമേക്ക് ചെയ്യപ്പെട്ടിരുന്നു. എങ്കൾ അണ്ണ എന്നാണ് തമിഴിൽ റീമേക്ക് ചെയ്ത ചിത്രത്തിന്റെ പേര്. വിജയ്കാന്താണ് മമ്മൂട്ടി ചെയ്ത് വേഷം ചെയ്തത്. അതേസമയം തെലുങ്കിൽ ജഗപതി ബാബു പ്രധാന വേഷത്തിലെത്തിയ ചിത്രത്തിന്റെ പേര് ഖുഷി ഖുഷിയാഗ എന്നായിരുന്നു.

Also Read:

dot image
To advertise here,contact us
dot image