ഇനി കുറച്ച് കോമഡിയാകാം... ഗൗതം വാസുദേവ് സിനിമയിൽ മമ്മൂട്ടി ഡിറ്റക്റ്റീവാകും

തെന്നിന്ത്യന്‍ സൂപ്പര്‍താരം നയന്‍താരയായിരിക്കും ഈ ചിത്രത്തില്‍ മമ്മൂട്ടിയുടെ നായികയെന്നാണ് റിപ്പോര്‍ട്ട്

dot image

ഗൗതം വാസുദേവ് മേനോൻ ആദ്യമായി മലയാളത്തില്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ മമ്മൂട്ടിയാണ് നായകനാകുന്നത്. കോമഡിയ്ക്ക് പ്രാധാന്യം നൽകുന്ന ചിത്രത്തിൽ പ്രൈവറ്റ് ഡിറ്റക്ടീവായിട്ടാണ് മമ്മൂട്ടി എത്തുന്നത് എന്നാണ് റിപ്പോർട്ട്.

സിനിമയുടെ തിരക്കഥാകൃത്തുക്കളില്‍ ഒരാളായ നീരജാണ് മമ്മൂട്ടിയുടെ കഥാപാത്രത്തെ കുറിച്ച് വെളിപ്പെടുത്തിയത്. ഷെര്‍ലെക് ഹോംസിന്റെ ലൈനില്‍ രസകരമായ കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത് എന്ന് നീരജ് വ്യക്തമാക്കി. മമ്മൂട്ടി ഈ കഥാപാത്രത്തിന് യോജിച്ചതെന്ന് പറഞ്ഞതും നിർദ്ദേശിച്ചതും സംവിധായകനാണെന്നും നീരജ് വ്യക്തമാക്കി.

മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി നിർമ്മിക്കുന്ന ആറാമത്തെ ചിത്രമാണിത്. വൈശാഖ് ഒരുക്കിയ ടർബോ എന്ന ചിത്രത്തിന്റെ സൂപ്പർ വിജയത്തിന് ശേഷം മമ്മൂട്ടി കമ്പനി നിർമ്മിക്കുന്ന ചിത്രത്തിൽ മമ്മൂട്ടിക്കൊപ്പം വലിയ താരനിരയാണ് അണിനിരക്കുന്നത്. തെന്നിന്ത്യന്‍ സൂപ്പര്‍താരം നയന്‍താരയായിരിക്കും ഈ ചിത്രത്തില്‍ മമ്മൂട്ടിയുടെ നായികയെന്നാണ് റിപ്പോര്‍ട്ട്. അതേസമയം മമ്മൂട്ടി നായകനാവുന്ന ബസൂക്കയില്‍ ഗൗതം മേനോന്‍ ഒരു ശ്രദ്ധേയ കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്. ഗോകുൽ സുരേഷ്, ലെന, സിദ്ദിഖ്, വിജി വെങ്കടേഷ്, വിജയ് ബാബു എന്നിവരാണ് ഇതിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

Also Read:

dot image
To advertise here,contact us
dot image