സിനിമാ ടിക്കറ്റിനും ഒടിടി സബ്‌സക്രിപ്ഷനും സെസ്; ആലോചനയുമായി കര്‍ണാടക സര്‍ക്കാര്‍

ഒന്ന് മുതല്‍ രണ്ട് ശതമാനം വരെ സെസ് ഈടാക്കാനാണ് ആലോചിക്കുന്നത്

dot image

ബെംഗളൂരു: സിനിമാ ടിക്കറ്റിനും ഒടിടി സബ്‌സ്ക്രിപ്ഷനും സെസ് ഈടാക്കാന്‍ കര്‍ണാടക സര്‍ക്കാര്‍. സിനിമാ പ്രവര്‍ത്തകരുടെയും മറ്റു പ്രവര്‍ത്തകരുടെയും ക്ഷേമ പ്രവര്‍ത്തനത്തിനുള്ള തുക കണ്ടെത്താനായാണ് ഒന്ന് മുതല്‍ രണ്ട് ശതമാനം വരെ സെസ് ഈടാക്കാനാണ് ആലോചിക്കുന്നതെന്ന് റിപ്പോര്‍ട്ടുകള്‍.

ഇതുമായി ബന്ധപ്പെട്ട പദ്ധതികള്‍ക്ക് തുടക്കം കുറിയ്ക്കാന്‍ കര്‍ണാടക സിനി ആന്റ് കള്‍ച്ചറല്‍ ആക്ടിവിസ്റ്റ് ബില്‍ (2024) കഴിഞ്ഞ ദിവസം നിയമ സഭയില്‍ അവതരിപ്പിച്ചിരുന്നു. കലാപ്രവര്‍ത്തകരുടെ ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്കായുള്ള തുക കണ്ടെത്താനും സാമൂഹ്യസുരക്ഷ ഉറപ്പാക്കാനും പതിനേഴംഗ ബോര്‍ഡിനെ രൂപീകരിക്കും.

ഇതിനായി സര്‍ക്കാര്‍ നിര്‍ദ്ദേശിക്കുന്നവരായിരിക്കും ബോര്‍ഡിലെ അംഗങ്ങളാകുക. സെസില്‍ നിന്ന് ലഭിക്കുന്ന തുക സര്‍ക്കാര്‍ കര്‍ണാടക സിനി ആന്റ് കള്‍ച്ചറല്‍ ആക്ടിവിസ്റ്റ്‌സ് വെല്‍ഫെയര്‍ ബോര്‍ഡിന് കൈമാറുകയും ചെയ്യും.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us