ഗായിക മഡോണയ്ക്ക് 7000 കോടിയ്ക്ക് മേൽ ആസ്തി, ഭക്ഷണം കഴിക്കാൻ പോലും പണമില്ലെന്ന് ദത്ത് പുത്രൻ

മഡോണയുടെ ദത്ത് പുത്രനാണ് ഡേവിഡ് ബാന്‍ഡ

dot image

പ്രശസ്ത പോപ് ​ഗായിക മഡോണയുടെ ദത്തുപുത്രൻ ഡേവിഡ് ബാൻഡയുടെ വെളിപ്പെടുത്തൽ സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടുന്നു. മഡോണയിൽ നിന്ന് മാറി നിൽക്കാൻ തീരുമാനിച്ചതിന് ശേഷം ആഹാരം കഴിക്കാൻ പോലും താൻ ബുദ്ധിമുട്ടുന്നുണ്ട് എന്നും എന്നാൽ മഡോണയെ ആശ്രയിക്കാതെ സ്വന്തമായി ജീവിതം കെട്ടിപ്പടുക്കാൻ പരിശ്രമിക്കുകയാണ് താനെന്നും ഡേവിഡ് പറയുന്നു. ഒരു മാധ്യമത്തിനു നൽകിയ അഭിമുഖത്തിലാണ് താരപുത്രന്റെ പ്രതികരണം.

ജീവിക്കാനായി പണം ഉണ്ടാക്കാൻ കഷ്ടപ്പെടുന്നുണ്ട്. എന്നിരുന്നാലും നിലവിലെ ജീവിതത്തിൽ സംതൃപ്തനാണ് ഞാൻ. ചില രാത്രികളിൽ വിശക്കുമ്പോൾ ഭക്ഷണം വാങ്ങിക്കഴിക്കാൻ പോലും പണം തികയില്ല. പക്ഷെ ആ തിരിച്ചറിവ് വളരെ മനോഹരമാണ്. ആരെയും ആശ്രയിക്കാതെ സ്വന്തമായി ജീവിതം കെട്ടിപ്പടുക്കാൻ പരിശ്രമിക്കുകയാണ്, ഡേവിഡ് പറഞ്ഞു.

ന്യൂയോർക്കിലെ ഒരു അപ്പാർട്ട്മെന്റിലാണ് 18കാരനായ ഡേവിഡ് നിലവിൽ കഴിയുന്നത്. ഗിറ്റാർ പഠിപ്പിക്കുന്നത് ഉപജീവനമാർഗമാക്കിയിരിക്കുകയാണ് ഡേവിഡ്. 850 മില്യൻ ഡോളർ (7000 കോടിക്ക് മുകളിൽ) ആണ് മഡോണയുടെ ആസ്തി. മഡോണയ്ക്ക് പുതിയ പങ്കാളിയുണ്ട് എന്നാണ് ഡേവിഡ് പറഞ്ഞത്. അമ്മയുടെ ജീവിതം അമ്മ ആഗ്രഹിച്ചത് പോലെ ജീവിക്കട്ടെ എന്നും ഡേവിഡ് വ്യക്തമാക്കുന്നു. മഡോണയുടെ ദത്ത് പുത്രനാണ് ഡേവിഡ് ബാന്‍ഡ.

Also Read:

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us