ബുഗാട്ടി മുതൽ 640 കോടിയുടെ മാളിക വരെ; ആനന്ദ് അംബാനി-രാധിക ദമ്പതികൾക്ക് ലഭിച്ച ആഡംബര വിവാഹ സമ്മാനങ്ങൾ

640 കോടി വിലമതിക്കുന്ന പാം ജുമൈറയിലെ മാളികയാണ് മുകേഷ് അംബാനിയും നിത അംബാനിയും വധുവരന്മാർക്ക് നൽകിയ വിവാഹ സമ്മാനം

dot image

ഇന്ത്യ കണ്ട ഏറ്റവും വലിയ വിവാഹ മാമാങ്കമായിരുന്നു ആനന്ദ് അംബാനിയുടെയും രാധിക മെർച്ചന്റിന്റെയും. മാസങ്ങളോളം നീണ്ടു നിന്ന ചടങ്ങുകള്‍ക്കൊടുവില്‍ ജൂലൈ 12-നായിരുന്നു വിവാഹം. വിവാഹ ശേഷമുള്ള റിസപ്ഷൻ പാർട്ടികളും പൂർണമായിട്ടില്ല എന്നാണ് റിപ്പോർട്ട്. പ്രീ വെഡ്ഡിങ് പാർട്ടി മുതൽ വിവാഹം വരെ ഭാഗമായ ലോക പ്രശസ്തരായ താരങ്ങൾ അണിനിരന്ന ചടങ്ങ് ലോക ശ്രദ്ധയാകർഷിച്ചതു പൊലെ അതിഥികൾ വധുവരന്മാർക്ക് നൽകിയ സമ്മാനങ്ങളും ഇപ്പോൾ ചർച്ചയാവുകയാണ്. മീഡിയ റിപ്പോർട്ടുകൾ പ്രകാരം സുഹൃത്തുക്കളിൽ നിന്നും ബന്ധുക്കളിൽ നിന്നും ധാരാളം വിലയേറിയ സമ്മാനങ്ങളാണ് വധുവരന്മാർക്ക് ലഭിച്ചത്.

1. പാം ജുമൈറയിലെ സ്വകാര്യ ലക്ഷ്വറി മാൻഷൻ - ആനന്ദിൻ്റെ മാതാപിതാക്കളായ മുകേഷ് അംബാനിയും നിത അംബാനിയും നൽകിയ വിവാഹ സമ്മാനമാണ് ഇത്. ഈ ലക്ഷ്വറി മാൻഷനിൽ പത്ത് കിടപ്പറകളാണുള്ളത്. മാളികയോട് ചേർന്ന് പ്രൈവറ്റ് ബീച്ചും ഉണ്ട്. 640 കോടി വിലമതിക്കുന്നതാണ് പാം ജുമൈറയിലെ ഈ മാളികയെന്നാണ് ഡെക്കാൻ ഹെറാൾഡിൻ്റെ റിപ്പോർട്ട്.

2. ബെൻലി കോൺഡിനെന്റൽ ജിടിസി സ്പീഡ് കാർ - 5.42 കോടി വിലമതിക്കുന്ന ഈ കാറും ആനന്ദിന്റെ മാതാപിതാക്കളുടെ സമ്മാനമാണ്.

3. കാർട്ടിയർ ബ്രൂച്ച് (മാറിൽ ധരിക്കുന്ന പതക്കം), ഡയമണ്ട് ചോക്കർ - 21.7 കോടിയുടെ ഡയമണ്ട് ബ്രൂച്ച് പേൾ, വജ്രം കൊണ്ട് നിർമ്മിച്ച 108 കോടിയുടെ ചോക്കർ ആഭരണവും സമ്മാനിച്ചത് മുകേഷും നിതയുമാണ്.

4. ബുഗാട്ടി കാർ - ആമസോണിന്റെ സിഇഒ ജെഫ് ബെസോസിന്റെ സമ്മാനമാണ് ബുഗാട്ടി കാർ. 11.50 കോടിയാണ് കാറിന്റെ വില. ഒരു വൈറൽ ഇൻസ്റ്റഗ്രാം റീലിൽ നിന്ന് ലഭിച്ച വിവരമാണിത്.

5. ലംബോർഗിനി - സോഷ്യൽ മീഡിയയിൽ പ്രചാരം നേടിയ വിഡിയോ പ്രകാരം, ഹോളിവുഡ്, WWE താരമായ ജോണ്‍ സീന ആനന്ദിനും രാധികയ്ക്കും നൽകിയ ലംബോർഗിനിയുടെ വില 3 കോടിയാണ്.

6. പ്രൈവറ്റ് ജെറ്റ് - ഫേസബുക്ക് സിഇഒ മാർക്ക് സക്കർബെർഗിന്റെ സമ്മാനം ഒരു പ്രൈവറ്റ് ജെറ്റാണ്. 300 കോടി വിലമതിക്കുന്നതാണ് ഇത്.

7. ഡയമണ്ട് മോതിരവും ചെറുകപ്പലും (yacht) - 9 കോടി വിലമതിക്കുന്ന ഡയമണ്ട് മോതിരവും 180 കോടിയുടെ ആഡംബര ചെറുകപ്പലും ദമ്പതികൾക്ക് സമ്മാനമായി നൽകിയത് ബിൽ ഗേറ്റ്സ് ആണ്.

8. സ്വർണ മാല - ബോളിവുഡ് ലൈഫിന്റെ റിപ്പോർട്ട് പ്രകാരം കത്രീന കൈഫും വിക്കി കൗശലും സമ്മാനിച്ചത് 19 ലക്ഷം വിലമതിക്കുന്ന ഒരു സ്വ‍ർണ മാലയാണ്.

9. കൈകൊണ്ട് നിർമ്മിച്ച ഷാൾ - ബോളിവുഡ് താര ദമ്പതികളായ സിദ്ധാർത്ഥ് മല്‍ഹോത്രയും കിയാരയും ദമ്പതികൾക്ക് നൽകിയ വിവാഹ സമ്മാനം കൈകൊണ്ട് നിർമ്മിച്ച ഷാളാണ്. ഇതിന് 25 ലക്ഷം രൂപയാണ് വില.

10. സ്വർണ പേന - ബോളിവുഡ് താരം അക്ഷയ് കമുറിന്റെ വിവാഹ സമ്മാനം ഒരു സ്വർണ പേനയാണ്. 60 ലക്ഷമാണ് ഇതിന്റെ വില. കൊവിഡ് പൊസിറ്റീവായിരുന്നതിനാൽ അക്ഷയ് കുമാർ വിവാഹത്തിൽ പങ്കെടുത്തിരുന്നില്ല

11. ഫ്രാൻസിൽ അപ്പാ‍‍ർട്ട്മെന്റ് - കിങ് ഖാൻ ഷാരൂഖിന്റെ വിവാഹ സമ്മാനം ഫ്രാൻസിലെ ഒരു ആഡംബര അപ്പാർട്ട്മെന്റാണ്. 40 കോടിയാണ് ഇതിന്റെ വില എന്നാണ് റിപ്പോ‌ർട്ട്.

12. മരതക കല്ല് പതിപ്പിച്ച മാല - 30 കോടി വിലയുള്ള ഈ ആഭരണം സമ്മാനിച്ചത് ബച്ചൻ കുടുംബമാണ്.

13. മേഴ്സിഡെസ് - ബോളിവുഡ് താര ജോഡികളായ ആലിയ ഭട്ടും രൺബീർ കപൂറും വിവാഹത്തിന് ആനന്ദിനും രാധികയ്ക്കും സമ്മാനിച്ചത് മേ‍ഴ്സിഡെസിന്റെ ആഡംബര കാറാണ്. 9 കോടിയാണ് കാറിന്റെ വില.

14. സ്പോ‍ർട്ട്സ് ബൈക്ക് - മീഡിയ റിപ്പോ‍ർട്ടുകൾ പ്രകാരം സൽമാൻ ഖാൻ ദമ്പതികൾക്ക് സമ്മാനിച്ചത് 15 കോടി വിലമതിക്കുന്ന സ്പോ‍ർ‌ട്ട്സ് ബൈക്കാണ്.

15. റോൾസ് റോയ്സ് - സോഷ്യൽ മീഡിയയിൽ നിന്ന് ലഭിക്കുന്ന വിവരങ്ങളനുസരിച്ച് ബോളിവുഡ് താരദമ്പതിമാരായ രൺവീ‍ർ സിങ്ങും ദീപിക പദുക്കോണും വിവാഹ സമ്മാനമായി ആനന്ദ് അംബാനിക്കും രാധിക മെർച്ചന്റിനും നൽകിയത് റോൾസ് റോയ്സ് കാറാണ്. ഏകദേശം 20 കോടിയാണ് കാറിന്റെ വില.

Also Read:

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us