പാര്‍വതി തിരുവോത്ത്-ഉര്‍വശി കോമ്പോയിൽ മികച്ച പ്രേക്ഷക പ്രതികരണം ലഭിച്ച ചിത്രം 'ഉള്ളൊഴുക്ക്', തിയേറ്ററോട്ടത്തിന് ശേഷം ഒടിടിയിലെത്തുന്നു. ജൂൺ 21ന് ക്രിസ്റ്റോ ടോമി സംവിധാനത്തിലൊരുങ്ങിയ ചിത്രം ആമസോൺ പ്രൈം വീഡിയോയിലൂടെ ഇനി ആസ്വദിക്കാം. എന്നാൽ എന്ന് സ്ട്രീങ്ങ് ആരംഭിക്കുമെന്ന് സംബന്ധിച്ച ഔദ്യോഗിക വിവരങ്ങൾ പ്രഖ്യാപിച്ചിട്ടില്ല.
കുട്ടനാട്ടിലെ വെള്ളപ്പൊക്കത്തിന്റെ പശ്ചാത്തലത്തിൽ ഒരുങ്ങിയ സിനിമ ഒരു കുടുംബത്തിനുള്ളിലെ സമ്മർദ്ദങ്ങളെയും പ്രതിസന്ധികളെയും കാട്ടുന്നതാണ്. ചിത്രത്തിൽ അലന്‍സിയര്‍, പ്രശാന്ത് മുരളി, അര്‍ജുന്‍ രാധാകൃഷ്ണന്‍, ജയാ കുറുപ്പ്, വീണാ നായർ എന്നിവരും മറ്റു കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്.
ഉള്ളൊഴുക്ക് ലോകമെമ്പാടും സ്വീകാര്യത ലഭിച്ച ചിത്രമാണ്. ലോസ് ആഞ്ചലെസില്‍ വച്ചു നടക്കുന്ന ഐഎഫ്എഫ്എല്‍എയിൽ (ഇന്ത്യന്‍ ഫിലിം ഫെസ്റ്റിവല്‍ ഓഫ് ലോസ് ആഞ്ചലെസ്) ചിത്രം കഴിഞ്ഞ മാസം പ്രദർശിപ്പിക്കുകയും പ്രശംസ നേടുകയും ചെയ്തിരുന്നു. അന്താരാഷ്‌ട്ര ശ്രദ്ധ പിടിച്ചുപറ്റിയ 'കറി& സയനൈഡ്' എന്ന നെറ്റ്ഫ്ലിക്സ് ഡോക്യുമെന്ററി സംവിധാനം ചെയ്ത ക്രിസ്റ്റോ ടോമിയുടെ ആദ്യ ഫീച്ചര്‍ ഫിലിമാണ് ഉള്ളൊഴുക്ക്.
സുഷിന്‍ ശ്യാമാണ് ചിത്രത്തിന്റെ സംഗീതസംവിധാനം നിര്‍വഹിച്ചിരിക്കുന്നുത്. റോണി സ്ക്രൂവാലയും ഹണി ട്രെഹാനും അഭിഷേക് ചൗബേയും ചേര്‍ന്ന് ആര്‍ എസ് വി പിയുടെയും മക്ഗഫിന്‍ പിക്ചേഴ്സിന്റെയും ബാനറുകളില്‍ നിര്‍മ്മിക്കുന്ന ഉള്ളൊഴുക്കിന്റെ സഹനിര്‍മ്മാണം നിര്‍വഹിക്കുന്നത് റെവറി എന്റര്‍ടൈന്‍മെന്റ്സിന്റെ ബാനറില്‍ സഞ്ജീവ് കുമാര്‍ നായരാണ്.