റിയൽ സൈറ്റിനെ വെല്ലുവിളിക്കും വിഎഫ്എക്സ് ബ്രില്യൻസ്;'മഞ്ഞുമ്മൽ ബോയ്സി'ലെ വിഎഫ്എക്സ് മേക്കിങ് വീഡിയോ

യാഥാർത്ഥ ദൃശ്യത്തോട് കിടപിടിക്കുന്ന തരത്തിൽ സൃഷ്ടിച്ച വിഎഫ്എക്സ് ഒരുക്കിയിരിക്കുന്നത് എഗ്ഗ് വൈറ്റ് വിഎഫ്എക്സ് എന്ന കമ്പനിയാണ്

dot image

ചിദംബരത്തിന്റെ സംവിധാനത്തിൽ സൗബിൻ ഷാഹി‍‍‌ർ, ശ്രീനാഥ് ഭാസി, ​ഗണപതി, ഖാലിദ് റഹ്മാൻ, ദീപക് പറമ്പോൽ, ചന്തു, ജൂനിയർ ലാൽ തുടങ്ങിയവർ പ്രധാന വേഷങ്ങളിലെത്തി ബോക്സ് ഓഫീസിൽ റെക്കോ‍‍ർഡിട്ട ചിത്രമാണ് മഞ്ഞുമ്മൽ ബോയ്സ്. മലയാള സിനിമയിൽ നവതരം​ഗം തീ‍ർത്ത സിനിമ തിയേറ്ററിൽ നിന്നും ഒടിടിയിൽ സ്ട്രീമിങ്ങ് തുട‌രുമ്പോൾ പ്രേക്ഷകരെ അത്ഭുതപ്പെടുത്തിയ ​ഗുണ കേവ് സിനിമയ്ക്കായി എങ്ങനെ സാങ്കേതിക വിദ്യയുടെ സഹായത്തോടെ നിർമ്മിച്ചുവെന്ന് കാട്ടുന്ന ഒരു വീഡിയോ പുറത്തിറക്കിയിരിക്കുകയാണിപ്പോൾ.

തിങ്ക് മ്യൂസിക്കിന്റെ യൂട്യബ് ചാനലിലൂടെയാണ് നാല് മിനിറ്റ് ദൈർഘ്യമുള്ള വീഡിയോ, സിനിമയിലെ 'നെബുലകൾ' എന്ന പാട്ടിന്റെ ബാക്ക്​ഗ്രൗണ്ടിൽ പുറത്തിറക്കിയിരിക്കുന്നത്. നിരവധി അപകടങ്ങളെ തുടർന്ന് പ്രവേശനം നിഷേധിച്ചിരുന്ന ​കൊടൈക്കാനാലിലെ ​പ്രശസ്തമായ ​ഗുണ കേവ് മഞ്ഞുമ്മൽ ബോയ്സിന്റെ ചിത്രീകരണത്തിന് വേണ്ടി തുറന്നു കൊടുത്തിരുന്നു. എന്നാൽ എല്ലാ ഭാ​ഗവും ചിത്രീകരിക്കാൻ സാധിക്കാത്തതിനാലും ഡെവിൾസ് കിച്ചണടക്കം ഭീകരത നിറഞ്ഞ വിഷ്വൽസ് കാട്ടിയത് വിഎഫ്എക്സിന്റെ സഹായത്തോടെയാണ്.

യാഥാർത്ഥ ദൃശ്യത്തോട് കിടപിടിക്കുന്ന തരത്തിൽ സൃഷ്ടിച്ച വിഎഫ്എക്സ് ഒരുക്കിയിരിക്കുന്നത് എഗ്ഗ് വൈറ്റ് വിഎഫ്എക്സ് എന്ന കമ്പനിയാണ്. തൗഫീക്ക് ഹുസ്സൈൻ ആണ് വിഎഫ്എക്സ് സൂപ്പർവൈസർ. ഓൺസെറ്റ് സൂപ്പർവെസർ ഷാലിഖ് കെ എസ്, അസോസിയേറ്റ് സൂപ്പർവെസർ അർഷാദ് എസ്, പോൾ ജെയിംസ്, സാങ്കേതിക പിന്തുണ - ജിതിൻ ജോൺ, വിഎഫ്എക്സ് കോർഡിനേറ്റർ - ജംഷീർ, സ്റ്റുഡിയോ മാനേജർ - ശ്രീരാജ് എടക്കാട്ട്, സീനിയർ കോമ്പോസിറ്റ് സൂപ്പർവൈസർ - ആകാശ് മനോജ് , ലിയോ ഡി ജോർജ്, സീനിയർ കമ്പോസിറ്റർമാർ - മാത്യൂസ് എബ്രഹാം, അഭിൻ രാജ്, 3ഡി ജനറലിസ്റ്റുകൾ - ജോയൽ ജോസ്, ഗോകുൽ ജി, ശരത്ഗീത്, അതുൽ ദേവ്, മുഹമ്മദ് ദർവീഷ്, ആനിമേറ്റർ - ധീരജ് കുമാർ കമ്പോസിറ്റർമാർ - മീര പി എം, അരുൺ സെബാസ്റ്റ്യൻ, പ്രജിൽ പ്രദീപ്, അഭിജിത്ത് പി ടി, അമർനാഥ് വി എസ്, ഹരീഷ്കുമാർ എം, മുഹമ്മദ് റമീസ് എ പി, പ്രണവ് പി ബി, മുഹമ്മദ് ഫാദിൽ, ഹരികൃഷ്ണൻ എന്നിവരാണ് വിഎഫ്എക്സ ഡിപ്പാർട്ട്മെന്റിൽ പ്രവ‍ർത്തിച്ചവർ.

Also Read:

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us