റോക്കി ഭായ്ക്ക് മേൽ തലയുടെ വിളയാട്ടം; 'കെജിഎഫ്' യൂണിവേഴ്സിൽ അജിത്ത് കുമാർ

റോക്കിയ്ക്ക് മുകളിൽ നിൽക്കുന്ന കഥാപാത്രമായിരിക്കാം അജിത്തിന്റേത്

dot image

സംവിധായകൻ പ്രശാന്ത് നീലും നടൻ അജിത്ത് കുമാറും തമ്മിലുള്ള കൂടിക്കാഴ്ച്ച സിനിമ ലോകത്ത് വലിയ അഭ്യൂഹങ്ങൾക്കാണ് വഴിവെച്ചിരിക്കുന്നത്. പുതിയ റിപ്പോർട്ടുകൾ പുറത്ത് വരുമ്പോൾ ഇരുവരുടെയും കൂടിക്കാഴ്ച്ച പ്രശാന്ത് നീലിന്റെ ബ്രഹ്മാണ്ഡ ചിത്രം കെജിഎഫിലാണ് എത്തിച്ചേർന്നിരിക്കുന്നത്. അജിത്തുമായി രണ്ട് സിനിമകളാണ് പ്രശാന്തിന്റെ പദ്ധതിയിലുള്ളത് എന്നും ഇതിൽ രണ്ടാമത്തേത് 'കെജിഎഫ്' യൂണിവേഴ്സിലെ കഥയാണെന്നുമാണ് ഡിടി നെക്സ്റ്റ് റിപ്പോർട്ട്.

ആദ്യമായി ഒരുങ്ങുന്നത് സ്റ്റാന്‍റ് എലോണ്‍ ചിത്രം ആയിരിക്കും. ഇത് 'എകെ 64' എന്ന പേരിലുള്ള പ്രൊജക്ടാകാനാണ് സാധ്യത. എ കെ 65ഓ എ കെ 66ഓ ആകാം കെജിഎഫ് ഫ്രാഞ്ചൈസിയിലുള്ള ചിത്രം. മാത്രമല്ല മൂന്നാം കെജിഎഫ് 3യിൽ യാഷ് അവതരിപ്പിച്ച റോക്കിയ്ക്ക് മുകളിൽ നിൽക്കുന്ന കഥാപാത്രമായിരിക്കാം അജിത്തിന്റേത് എന്നും അനുമാനമുണ്ട്.

ഈ പ്രൊജക്ടുകള്‍ നടക്കാന്‍ ഒരു വർഷമെടുക്കുമെന്നാണ് സൂചന. ഹോംബാലെ ഫിലിംസായിരിക്കും ഇരു ചിത്രങ്ങളും നിർമ്മിക്കുന്നത്. അതേസമയം, 'വിടാമുയര്‍ച്ചി', 'ഗുഡ് ബാഡ് അഗ്ലി' എന്നീ സിനിമകളാണ് അജിത്തിന്റേതായി വരാനിരിക്കുന്നത്. പ്രശാന്ത് നീല്‍ സലാര്‍ 2ന്‍റെയും, ജൂനിയര്‍ എന്‍ടിആര്‍ ചിത്രത്തിന്‍റെയും തിരക്കിലാണ്.

Also Read:

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us