ജോലിയ്ക്ക് പോകുന്ന ഭാര്യയെ വേണ്ടെന്ന് 'ബിഗ്ബി': സിനിമയിൽ നിന്ന് മാറി നിന്നതിനെ കുറിച്ച് ജയാ ബച്ചൻ

തൻ്റെ ചെറുമകൾ നവ്യ നന്ദയുടെ പോഡ്‌കാസ്റ്റായ വാട്ട് ദ ഹെൽ നവ്യയിലൂടെ താരം തുറന്ന് പറച്ചിൽ നടത്തിയത്.

dot image

ന്യൂഡൽഹി: ബോളിവുഡിൽ ജനശ്രദ്ധ നേടിയ താര ദമ്പതികളാണ് അമിതാഭ് ബച്ചനും ജയാ ബച്ചനും. 1973 ലാണ് ഇവർ വിവാഹിതരാകുന്നത്. അടുത്ത സുഹൃത്തുക്കളായിരുന്ന ഇവർ പിന്നീട് പ്രണയത്തിലാവുകയായിരുന്നു. എന്നാൽ പ്രണയത്തിലാവുന്ന സമയത്ത് അമിതാഭ് ബച്ചൻ വലിയ താരമായിട്ടില്ല. അന്ന് ബച്ചനേക്കാൾ പ്രമുഖയാണ് ജയ. പക്ഷെ വിവാഹ ശേഷം ഏറെക്കാലം സിനിമാ രം​ഗത്ത് നിന്നും ജയാ ബച്ചൻ മാറി നിന്നു. അതിന് പിന്നിലെ കാരണം വ്യക്തമാക്കുകയാണ് വർഷങ്ങൾക്ക് ശേഷം ജയാ ബച്ചൻ.

വിവാഹ ശേഷം ജോലിയിലും കരിയറിലും ഏറെ സമയം ചിലവിടുന്നതിൽ അമിതാഭ് ബച്ചന് അനിഷ്ടമുണ്ടായിരുന്നതായാണ് താരം പറയുന്നത്. എല്ലാ ദിവസവും ഒമ്പത് മുതൽ അഞ്ചു മണി വരെ ജോലി ചെയ്യുന്ന ഒരു ഭാര്യയെ എനിക്ക് വേണ്ട എന്ന് ബച്ചൻ കല്യാണത്തിന് മുമ്പേ തന്നെ പറഞ്ഞിരുന്നതായി ജയ പറഞ്ഞു. 'അതിന് അനുസരിച്ചാണ് ഞങ്ങൾ താരതമ്യേന ഷൂട്ടിങ് തിരക്ക് കുറവുള്ള സമയത്തേക്ക് കല്യാണം മാറ്റിയത്. എന്നാൽ ബച്ചന്റെ വീട്ടുകാരുടെ എതിർപ്പ് മൂലം ചടങ്ങുകൾ നീണ്ടുപോയി'. തൻ്റെ ചെറുമകൾ നവ്യ നന്ദയുടെ പോഡ്‌കാസ്റ്റായ വാട്ട് ദ ഹെൽ നവ്യയിലൂടെ താരം തുറന്ന് പറച്ചിൽ നടത്തിയത്.

വിവാഹ ശേഷം അമിതാഭ് ബച്ചൻ സിനിമയിൽ തിളങ്ങുകയും ബിഗ്ബിയായി പേരെടുക്കുകയും ചെയ്തു. എന്നാൽ സിനിമയിൽ നിന്ന് മാറി കുടുബത്തോടൊപ്പം സമയം ചിലവിടുകയാണ് ജയ ചെയ്തതത്. ഇതിനെ കുറിച്ച് 2014 ൽ അമിതാഭ് ബച്ചൻ ജയയെ പ്രശംസിച്ച് വേദിയിൽ സംസാരിക്കുകയും ചെയ്തിരുന്നു. ജയയുടെ സ്വന്തം ഇഷ്ടപ്രകാരമാണ് സിനിമയിൽ നിന്ന് മാറി നിന്നത് എന്നാണ് ബിഗ് ബി അന്ന് പറഞ്ഞിരുന്നത്. ഈ വർഷം ഇരുവരും തങ്ങളുടെ 51-ാം വിവാഹ വാർഷികവും ആഘോഷിച്ചിരുന്നു.

dot image
To advertise here,contact us
dot image