തലൈവർക്ക് വില്ലൻ തെലുങ്കിൽ നിന്ന് സൂപ്പർസ്റ്റാറോ ?; 'കൂലി'യിൽ പുതിയതാര് ?

ഒരു പിരിയ‍ഡ് ​ഗ്യാങ്സ്റ്റ‍‍ർ ആക്ഷൻ ത്രില്ല‍ർ ചിത്രമാണ് കൂലി. ചിത്രത്തിൽ സൗബിൻ ഷാഹിർ പ്രധാന വേഷത്തിലെത്തുന്നുണ്ട്

dot image

'ലിയോ' എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം ലോകേഷ് കനകരാജിന്റെ സംവിധാനത്തിൽ രജനികാന്ത് നായകനാകുന്ന 'കൂലി'യുടെ ചിത്രീകരണം പുരോഗമിക്കുകയാണ്. സിനിമയുടെ രണ്ടാം ഷെഡ്യൂൾ ചെന്നൈയിൽ വെച്ചാണ് നടക്കുക. രണ്ടാം ഷെഡ്യൂളിൽ രജനികാന്തിനൊപ്പം തെലുങ്ക് സൂപ്പർ താരം നാഗാർജുനയും ഭാഗമാകുമെന്നാണ് പുതിയ റിപ്പോർട്ട്.

കൂലിയിൽ വില്ലൻ വേഷത്തിനാണ് നാഗാർജുനയെ കാസ്റ്റ് ചെയ്തിരിക്കുന്നത് എന്നാണ് വിവരം. ഇതുമായി ബന്ധപ്പെട്ട ഔദ്യോഗിക വിവരം ഉടൻ വരുമെന്ന് പ്രതീക്ഷിക്കുന്നു. സത്യരാജ്, ശ്രുതി ഹാസൻ, ശോഭന, സൗബിൻ ഷാഹിർ തുടങ്ങിയവരാണ് ചിത്രത്തിൽ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. അനിരുദ്ധ് രവിചന്ദറാണ് കൂലിയ്ക്ക് സം​ഗീതമൊരുക്കുന്നത്.

ധനുഷ്, ജിം സ‍ർബ്, രശ്മിക മന്ദാന തുടങ്ങിയവ‍ർ പ്രധാന കഥാപാത്രങ്ങളാകുന്ന ‌‌'കുബേര'യാണ് നാ​ഗാ‍ർജുനയുടെ ലൈനപ്പുകളിൽ ഒന്ന്. ശേഖർ കമ്മുല സംവിധാനം ചെയ്യുന്ന സിനിമ മൂന്ന് ഭാഷകളിലാണ് പ്രദർശനത്തിനെത്തുന്നത്. ദേവി ശ്രീ പ്രസാദ് ആണ് ചിത്രത്തിലെ ​ഗാനങ്ങള്‍ ഒരുക്കുന്നത്.

ആക്ഷൻ ഡ്രാമ വിഭാ​ഗത്തിലൊരുങ്ങുന്ന ചിത്രമാണിത്. ഒരു പിരിയ‍ഡ് ​ഗ്യാങ്സ്റ്റ‍‍ർ ആക്ഷൻ ത്രില്ല‍ർ ചിത്രമാണ് കൂലി. ഇന്ത്യയിലേക്ക് സിംഗപ്പൂര്‍, ദുബായ്, യുഎസ്‍എ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള സ്വര്‍ണക്കള്ളക്കടത്ത് ആണ് ചിത്രത്തിന്റെ പ്രമേയമാകുക എന്നാണ് റിപ്പോര്‍ട്ട്. സണ്‍ പിക്ചേഴ്സിന്‍റെ ബാനറില്‍ കലാനിധി മാരനാണ് കൂലിയുടെ നിർമ്മാണം.

Also Read:

dot image
To advertise here,contact us
dot image