ഭാവന നായികയാകുന്ന ഷാജി കൈലാസ് ചിത്രം; 'ഹണ്ട്' പ്രദർശനത്തിനൊരുങ്ങുന്നു

ഓഗസ്റ്റ് ഒമ്പതിനാണ് ഹണ്ട് റിലീസിനെത്തുന്നത്

dot image

മെഡിക്കൽ കോളേജ് ക്യാംപസ് പശ്ചാത്തലത്തിൽ ഭാവന നായികയാകുന്ന ഹൊറർ ത്രില്ലർ 'ഹണ്ട്' റിലീസിനെത്തുന്നു. ഷാജി കൈലാസിന്റെ സംവിധാനത്തിലൊരുങ്ങുന്ന ചിത്രം അദ്ദേഹത്തിന്റെ മറ്റ് സിനിമ പാറ്റേണിൽ നിന്ന് ഏറെ വ്യത്യസ്തമാണ്. ക്യാംപസ് കഥാപാത്രങ്ങൾക്ക് അനുയോജ്യമായ അഭിനേതാക്കളെ അണിനിരത്തിയ ചിത്രത്തിൽ യുവാക്കളുടെ വലിയ നിര തന്നെ ഉണ്ട്. ഓഗസ്റ്റ് ഒമ്പതിനാണ് ഹണ്ട് റിലീസിനെത്തുന്നത്.

രാഹുൽ മാധവ്, ഡെയ്ൻ ഡേവിഡ്, അജ്മൽ അമീർ, അനുമോഹൻ, ചന്തുനാഥ് എന്നിവരാണ് പ്രധാന താരങ്ങൾ. ഇവരെല്ലാം മെഡിക്കൽ വിദ്യാർത്ഥികളായാണ് അഭിനയിക്കുന്നത്. ഡോ കീർത്തി എന്ന കഥാപാത്രത്തെയാണ് ഭാവന അവതരിപ്പിക്കുന്നത്. കീർത്തിക്ക് മുന്നിലെത്തുന്ന ഒരു കൊലപാതക കേസാണ് ഈ ചിത്രത്തിൻ്റെ കഥാഗതിയെ മുന്നോട്ടു നയിക്കുന്നത്.

ഉദ്വേഗത്തിൻ്റെ മുൾമുനയിൽ നിർത്തിക്കൊണ്ട് ഷാജി കൈലാസ് ഒരുക്കുന്ന ചിത്രം ഹൊററും ആക്ഷനും ക്രൈമും ചേർന്ന സിനിമയാണ്. പാലക്കാട്, അഹല്യാ കോംപ്ലക്സിലായിരുന്നു ഈ ചിത്രത്തിൻ്റെ ഏറെയും ഭാഗങ്ങളും ചിത്രീകരിച്ചത്. അതിഥി രവി, രൺജി പണിക്കർ എന്നിവർ ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളാണ്. നന്ദു വിജയകുമാർ, ബിജു പപ്പൻ, കോട്ടയം നസീർ, ജി. സുരേഷ് കുമാർ, കൊല്ലം തുളസി, സുധി പാലക്കാട്, കിജൻ രാഘവൻ, ദിവ്യാ നായർ, സോനു എന്നിവരും ചിത്രത്തിന്റെ ഭാഗമാകുന്നുണ്ട്.

തിരക്കഥ ഒരുക്കുന്നത് നിഖിൽ ആനന്ദാണ്. ഹണ്ടിലെ ഗാനങ്ങൾ ആലപിച്ചിരിക്കുന്നത് സന്തോഷ് വർമ്മയും ഹരിതാ രായണനുമാണ്. സംഗീത സംവിധാനം - കൈലാസ് മേനോൻ, ഛായാഗ്രഹണം - ജാക്സൻ ജോൺസൺ, എഡിറ്റിംഗ്, ഏ ആർ - അഖിൽ, കലാസംവിധാനം - ബോബൻ.

കോസ്റ്റ്യും - ഡിസൈൻ - ലിജി പ്രേമൻ, ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ - മനു സുധാകർ, ഓഫീസ് നിർവ്വഹണം - ദില്ലി ഗോപൻ, പ്രൊഡക്ഷൻ എക്സിക്കുട്ടീവ്സ് - പ്രതാപൻ കല്ലിയൂർ, ഷെറിൻ സ്റ്റാൻലി - പ്രൊഡക്ഷൻ കൺട്രോളർ സഞ്ജു ജെ. ജയലഷ്മി ഫിലിംസിൻ്റെ ബാനറിൽ കെ രാധാകൃഷ്ണൻ ആണ് ചിത്രത്തിന്റെ നിർമ്മാണം.

Also Read:

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us