'ബിഗ് സ്ക്രീനിൽ മാജിക് സൃഷ്ടിക്കുന്നു, കണ്ട് തന്നെ അനുഭവിക്കണം'; 'ദേവദൂതനെ' കുറിച്ച് പ്രേക്ഷകർ

മിനി സ്ക്രീനിൽ മാത്രം കണ്ടിട്ടുള്ളതുപോലെയല്ല തിയേറ്ററിൽ നിന്ന് ലഭിക്കുന്ന അനുഭവമെന്നും അത് കണ്ട് തന്നെ അറിയണമെന്നും സോഷ്യൽ മീഡിയ

dot image

ആകാംക്ഷകൾക്ക് വിരമാമിട്ടു കൊണ്ട് 'ദേവദൂതൻ' ബിഗ് സ്ക്രീനിലെത്തി. പുതിയ സാങ്കേതിക വിദ്യയുടെ സഹയത്തോടെ തേച്ചു മിനിക്കി പുതുപുത്തൻ സിനിമയായി ഒരുക്കിയ ദേവദൂതൻ ബിഗ് സ്ക്രീനിൽ മാജിക് തീർക്കുന്നുവെന്നാണ് കണ്ടിറങ്ങിയ പ്രേക്ഷകർ അഭിപ്രായപ്പെടുന്നത്. മിനി സ്ക്രീനിൽ കണ്ടതുപോലെയല്ല, തിയേറ്ററിൽ നിന്ന് ലഭിക്കുന്ന അനുഭവമെന്നും അത് കണ്ട് തന്നെ അറിയണമെന്നും സോഷ്യൽ മീഡിയയിലൂടെ കാണികൾ കുറിയ്ക്കുന്നു.

മലയാളത്തിലെ ഒരു റീ റിലീസിന് ലഭിക്കാവുന്ന മികച്ച വരവേൽപ്പ് തന്നെയാണ് ദേവദൂതന് ആദ്യ ദിവസം ലഭിച്ചിരിക്കുന്നത്. ഇതിനോടകം അടുത്ത ദിവസങ്ങളിലെ ഷോകളും അതിവേഗം ബുക്കാകുന്നുണ്ട് എന്നതും നിർമ്മാതാക്കൾക്കുള്ള ശുഭ സൂചനയാണ്. ഒരിക്കൽ തിയേറ്റർ തഴഞ്ഞ ചിത്രം വർഷങ്ങൾക്ക് ശേഷം വിസ്മയം സൃഷ്ടിക്കുന്നത് നിർമ്മാതാക്കളായ കോക്കേഴ് ഫിലിംസിനും സന്തോഷം നൽകുന്നതാണ്.

സിബി മലയിലിന്റെ സംവിധാനത്തിൽ ഊട്ടി പശ്ചാത്തലമാക്കി ഒരുങ്ങിയ സിനിമയിലെ ഗാനങ്ങളും ടീസർ-ട്രെയിലറും റീമാസ്റ്റേർഡ് വേർഷനിൽ പുറത്തിറങ്ങിയപ്പോൾ തന്നെ സിനിമ ബിഗ് സ്ക്രീനിൽ നൽകാൻ പോകുന്ന വൈഭവത്തെ കുറിച്ച് പ്രേക്ഷകർക്ക് ഏകദേശ ധാരണ ലഭിച്ചിരുന്നു. അതു തന്നെയാണ് പലവട്ടം കണ്ട സിനിമയെ വീണ്ടും കാണാൻ തിയേറ്ററിലേക്ക് മലയാളികളെ അടുപ്പിച്ചത്.

2000ത്തിൽ റിലീസ് ചെയ്ത ഈ മിസ്റ്ററി ത്രില്ലറിൽ ജയപ്രദ, വിനീത് കുമാർ, മുരളി, ജഗതി ശ്രീകുമാർ, ജഗദീഷ് തുടങ്ങിയവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. സന്തോഷ്‌ സി തുണ്ടിൽ ഛായാഗ്രാഹകനായ ചിത്രത്തിൻ്റെ എഡിറ്റർ എൽ ഭൂമിനാഥൻ ആണ്. കെ ജെ യേശുദാസ്, എം. ജയചന്ദ്രൻ, എം ജി ശ്രീകുമാർ, കെ എസ്.ചിത്ര, സുജാത, എസ് ജാനകി എന്നിവരാണ് ചിത്രത്തിലെ ഗായകർ. ജനപ്രീതിയുള്ള മികച്ച ചിത്രം, മികച്ച കോസ്റ്റ്യൂം,മികച്ച സംഗീത സംവിധാനം എന്നിവ ഉൾപ്പടെ മൂന്ന് സംസ്ഥാന അവാർഡുകൾ ആണ് ഈ ചിത്രം കരസ്ഥമാക്കിയിരിക്കുന്നത്.

https://fb.watch/tzgL81Xt5s/ dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us