'കെജിഎഫിൽ അജിത്ത് ഇല്ല, പ്രശാന്ത് നീലുമായി അടുത്തൊന്നും സിനിമയുമില്ല'; വ്യക്തമാക്കി മാനേജർ

അജിത്തുമായി രണ്ട് സിനിമകൾ പ്രശാന്ത് പദ്ധതിയിടുന്നു എന്നും അതിൽ രണ്ടാമത്തേത് 'കെജിഎഫ്' യൂണിവേഴ്സിലെ കഥയാണെന്നുമാണ് പ്രചരിച്ചിരുന്ന വാർത്തകൾ

dot image

സംവിധായകൻ പ്രശാന്ത് നീലും നടൻ അജിത്ത് കുമാറും തമ്മിലുള്ള കൂടിക്കാഴ്ച്ച സിനിമ ലോകത്ത് വലിയ അഭ്യൂഹങ്ങൾക്കാണ് വഴിവെച്ചിരിക്കുന്നത്. എന്നാൽ ഇരുവരുടെയും കൂടിക്കാഴ്ചയിൽ ഒരു സിനിമയും ചർച്ച ചെയ്തിട്ടില്ലെന്നാണ് അജിത്തിൻ്റെ മാനേജർ സുരേഷ് ചന്ദ്ര പറയുന്നത്. ഹിന്ദുസ്ഥാൻ ടൈംസിനോടാണ് അദ്ദേഹത്തിന്റെ പ്രതികരണം.

'ഓണ്‍ലൈനില്‍ പ്രചരിക്കുന്ന റൂമറുകള്‍ ശരിയല്ല. അജിത്ത് സാറും പ്രശാന്ത് നീലും കണ്ടുമുട്ടി എന്നത് സത്യമാണ്. അവർ സൗഹൃദ സംഭാഷണം നടത്തുകയും പരസ്പരം ആദരിക്കുകയും ചെയ്തു. പക്ഷേ അവർ കണ്ടുമുട്ടിയപ്പോൾ ഒരു സിനിമയെക്കുറിച്ചും ചര്‍ച്ച ചെയ്തില്ല. പ്രശാന്തിനൊപ്പം അജിത്ത് പ്രവര്‍ത്തിക്കുന്നത് കാണാന്‍ എനിക്കും ആഗ്രഹമുണ്ട്. പക്ഷേ സമീപ കാലത്ത് അത് സംഭവിക്കാന്‍ സാധ്യതയില്ല' എന്നാണ് സുരേഷ് ചന്ദ്ര പറയുന്നത്.

Also Read:

അജിത്തുമായി രണ്ട് സിനിമകൾ പ്രശാന്ത് പദ്ധതിയിടുന്നു എന്നും അതിൽ രണ്ടാമത്തേത് 'കെജിഎഫ്' യൂണിവേഴ്സിലെ കഥയാണെന്നുമാണ് പ്രചരിച്ചിരുന്ന വാർത്തകൾ. അതേസമയം, 'വിടാമുയര്‍ച്ചി', 'ഗുഡ് ബാഡ് അഗ്ലി' എന്നീ സിനിമകളാണ് അജിത്തിന്റേതായി വരാനിരിക്കുന്നത്. പ്രശാന്ത് നീല്‍ സലാര്‍ 2ന്‍റെയും, ജൂനിയര്‍ എന്‍ടിആര്‍ ചിത്രത്തിന്‍റെയും തിരക്കിലാണ്.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us