തിരുവനന്തപുരം: രാജ്യാന്തര ഡോക്യുമെൻററി, ഹ്രസ്വചിത്ര മേളയുടെ മൂന്നാം ദിനമായ നാളെ മത്സര വിഭാഗത്തിൽ 11 ചിത്രങ്ങൾ പ്രദർശിപ്പിക്കും. ബംഗാളി ചിത്രമായ 'ഡോൾസ് ഡോണ്ട് ഡൈ', മലയാള ചിത്രം 'കൈമിറ', 'ഓപ്പോസിറ്റ്' എന്നിവയടക്കമുള്ള ചിത്രങ്ങളാണ് പ്രദർശിപ്പിക്കുക. 62 ചിത്രങ്ങളാണ് നാളെ പ്രദർശിപ്പിക്കുന്നത്.
പ്രത്യേക പാക്കേജിൽ 'ഹെവിമെറ്റൽ', 'പലസ്തീൻ ഐലൻസ്' എന്നിങ്ങനെ പലസ്തീൻ ജനതയുടെ സംഘർഷ ജീവിതവും അവരുടെ അതിജീവനവും കാണിക്കുന്ന സിനിമകൾ പ്രദർശിപ്പിക്കും. പ്രശസ്ത സംവിധായകരായ ബേദി സിസ്റ്റേഴ്സിന്റെ 'മോണാർക് ഓഫ് ദി ഹിമാലയാസ്', 'കോർബറ്റ്സ് ലെഗസി' എന്നീ ചിത്രങ്ങളും പോർട്രേറ്റ് ഓഫ് ലിവ് ഉൾമാൻ വിഭാഗത്തിൽ 'ലിവ് ഉൾമാൻ- എ റോഡ് ലെസ് ട്രാവൽഡ്' എന്നിവയുമാണ് ലിസ്റ്റിലുള്ള മറ്റ് ചിത്രങ്ങൾ.
നോട്ട്, പോർച്ചുഗീസ് ചിത്രം പാരനോയ ഓർ മിസ്റ്റിഫിക്കേഷൻ, ഫ്രഞ്ച് ചിത്രം വോൾസെലസ്റ്റ്, പ്രൈവറ്റ് മെസ്സേജ്, മാസ്റ്റർ പീസ്, വാണ്ടറിംഗ് ബേർഡ്, ഗുഡ് ടു സീ യാ, ഗെയിം ബോയ്, അർജൻറീനിയൻ ചിത്രം ജോർജ് പൊളാക്കോ, പാകിസ്ഥാന്‍ ചിത്രം സോങ്സ് ഓഫ് ദ സൂഫി എന്നീ ചിത്രങ്ങൾ ഇൻറർനാഷണൽ ഫിക്ഷൻ വിഭാഗത്തിൽ പ്രദർശിപ്പിക്കും. ചലച്ചിത്രകാരൻ കുമാർ ഷഹാനിക്ക് ആദരമായി ഭാവാന്തരണ, ദി ഗ്ലാസ് പെയിൻ, മന്മദ് പാസഞ്ചർ എന്നീ ചിത്രങ്ങളും സാമൂഹിക നീതി പ്രമേയമായ ഡോക്ടർ ബി ആർ അംബേദ്കർ നവ് ആൻഡ് ദെൻ, അവർ ഒഡീസി ഈസ് റെഡ് എന്നിവയും മൂന്ന് മ്യൂസിക് വീഡിയോകളുമാണ് നാളെയുള്ള പ്രദർശനത്തി ഉൾപ്പെടുത്തിയിരിക്കുന്നത്.