നടൻ സിദ്ദീഖ് മുത്തച്ഛനായി, ഷഹീനും അമൃതയ്ക്കും പെൺകുഞ്ഞ് പിറന്നു

മമ്മൂട്ടി നായകനായി എത്തിയ പത്തേമാരി എന്ന സിനിമയിലൂടെയാണ് ഷഹിൻ സിദ്ദിഖ് അഭിനയ രംഗത്തേക് അരങ്ങേറുന്നത്.

dot image

നടൻ സിദ്ദീഖിന്റെ വീട്ടിലേക്ക് പുതിയ അതിഥിയെത്തി. സിദ്ദീഖിന്റെ മകനും നടനുമായ ഷഹീനും ഡോ. അമൃത ദാസിനും പെൺകുഞ്ഞാണ് ജനിച്ചത്. അമൃതയാണ് സന്തോഷ വാർത്ത സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചിരിക്കുന്നത്.

ജൂലൈ 10നാണ് ദമ്പതികൾക്ക് കുട്ടി ജനിച്ചതെങ്കിലും ഇപ്പോഴാണ് സന്തോഷവാർത്ത ആരാധകരുമായി പങ്കുവച്ചിരിക്കുന്നത്. 'ദുആ ഷഹീൻ' എന്നാണ് കുഞ്ഞിന് നൽകിയിരിക്കുന്ന പേര്. 2022 മാർച്ചിലായിരുന്നു ഇരുവരുടേയും വിവാഹം.

മമ്മൂട്ടി നായകനായി എത്തിയ പത്തേമാരി എന്ന സിനിമയിലൂടെയാണ് ഷാഹിൻ സിദ്ദിഖ് അഭിനയ രംഗത്തേക് അരങ്ങേറുന്നത്. 'കസബ', 'ടേക്ക് ഓഫ്', 'ഒരു കുട്ടനാടൻ ബ്ലോഗ്', 'വിജയ് സൂപ്പറും പൗർണ്ണമിയും ' തുടങ്ങിയ സിനിമകളിലും അഭിനയിച്ചിട്ടുണ്ട്.

അടുത്തിടെയാണ് സിദ്ദീഖിന്റെ മൂത്തമകനായ റാഷിൻ അന്തരിച്ചത്. സാപ്പി എന്ന ഓമനപ്പേരിലാണ് അദ്ദേഹം അറിയപ്പെട്ടിരുന്നത്. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു റാഷിന്റെ അന്ത്യം.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us