കേരള ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന് അക്രഡിറ്റേഷന്‍ രേഖകള്‍ കൈമാറി കാന്‍ ചാനല്‍ മീഡിയ

അസോസിയേഷനില്‍ ആദ്യമായി സമര്‍പ്പിക്കപ്പെട്ട അപേക്ഷയും കാനിന്റേതാണ്

dot image

കൊച്ചി: ഓണ്‍ലൈന്‍ മീഡിയകള്‍ക്ക് അക്രഡിറ്റേഷന്‍ നല്‍കുന്നതിന്റെ ഭാഗമായി കേരള ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ ചില മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചിരുന്നു. ഇതിന്റെ ഭാഗമായി കഴിഞ്ഞ ദിവസം കാന്‍ ചാനല്‍ മീഡിയ അവരുടെ ഔദ്യോഗിക രേഖകള്‍ അസോസിയേഷന്‍ ഓഫീസില്‍ എത്തി സമര്‍പ്പിച്ചു. അസോസിയേഷനില്‍ ആദ്യമായി സമര്‍പ്പിക്കപ്പെട്ട അപേക്ഷയും ഇതാണ്.

കേരള ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ ജോയിന്റ് സെക്രട്ടറി സന്ദീപ് സേനന് കാന്‍ ചാനല്‍ ചീഫ് എഡിറ്റര്‍ കെ സുരേഷാണ് ഡോക്യൂമെന്റ് കൈമാറിയത്. ഫിലിം പി ആര്‍ ഒ. എ എസ് ദിനേശ്, കാന്‍ ചാനല്‍ ക്രിയേറ്റീവ് ഹെഡ് അന്‍വര്‍ പട്ടാമ്പി എന്നിവരും സന്നിഹിതരായിരുന്നു.

ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ക്ക് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നതിന്റെ ഭാഗമായാണ് ഔദ്യോഗിക രേഖകള്‍ സമര്‍പ്പിക്കാനുള്ള തീരുമാനം അസോസിയേഷന്‍ കൈക്കൊണ്ടത്. ഉദ്യം പോര്‍ട്ടല്‍ രജിസ്‌ട്രേഷന്‍, ജിഎസ്ടി, ലോഗോ ട്രേഡ് മാര്‍ക്ക്, ഔദ്യോഗിക വെബ്‌സൈറ്റിന്റെ വിവരങ്ങള്‍ തുടങ്ങിയ രേഖകളാണ് അസോസിയേഷന്‍ ആവശ്യപ്പെട്ടത്.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us