'അപകടം പിടിച്ച ദൗത്യം, അര്‍ജുന് വേണ്ടി സ്വന്തം റിസ്‌കിലാണ് താഴ്ച്ചയിലേക്ക് പോയത്'; ഈശ്വർ മൽപെ

കനത്ത അടിയൊഴുക്കാണ് പുഴയില്‍, ഒത്തിരി അപകടമാണ്, താഴെ പോയാല്‍ ഒന്നും കാണാന്‍ കഴിയില്ല

dot image

അങ്കോല: അ‍ർജുനുവേണ്ടി ​ഗം​ഗാവലി പുഴയിൽ തിരച്ചിൽ നടത്തുന്നത് തന്റെ സ്വന്തം റിസ്കിലെന്ന് മുങ്ങൽ വി​ദ​ഗ്ധൻ ഈശ്വ‍ർ മൽപെ. തിരച്ചിൽ വളരെ ദുഷ്കരമാണ് എന്നും അപകടം പിടിച്ച ദൗത്യമാണിതെന്നും മൽപെ റിപ്പോർട്ടറിനോട് പറഞ്ഞു. സ്വന്തം റിസ്കിലാണ് താഴ്ച്ചയിലേക്ക് പോകുന്നത് എന്ന് എഴുതി ഒപ്പിട്ടു കൊടുത്തു. ആദ്യമായാണ് ഇങ്ങനെ ചെയ്യുന്നതെന്നും ഈശ്വർ മൽപെ പ്രതികരിച്ചു.

നാല് പോയിന്റുകളില്‍ മൂന്ന് പോയിന്റില്‍ തിരച്ചില്‍ നടത്തി. മൂന്ന് പോയിന്റുകളില്‍ കടയുടെ മൂന്നോ നാലോ ഷീറ്റ് കിട്ടിയിട്ടുണ്ട്. അത് എടുക്കാന്‍ കഴിയില്ല. ശ്രമിച്ചു പക്ഷെ കഴിഞ്ഞില്ല. കനത്ത അടിയൊഴുക്കാണ് പുഴയില്‍. കയറിട്ട് ഇറങ്ങി മൂന്ന് പോയിന്റിലും നോക്കി, ഒന്നുമില്ല. ഒരു സ്റ്റേ വയര്‍ ഉണ്ട്. അതില്‍ നാല് തടിയുണ്ട്. ഇന്ന് രാവിലെ സ്റ്റേ വയര്‍ വലിച്ചു നോക്കും. 30 അടി താഴ്ച്ച വരെ പോയി നോക്കും, മൽപെ വ്യക്തമാക്കി.

കഴിഞ്ഞ ദിവസം ആറ് തവണ മുങ്ങി. അപകടം പിടിച്ച ദൗത്യമാണിത്. താഴെ പോയാല്‍ ഒന്നും കാണാന്‍ കഴിയുന്നില്ല. കണ്ണില്‍ തുണികെട്ടിയാല്‍ എങ്ങനെയിരിക്കും അതുപോലെയാണ് കാഴ്ച്ച. കമ്പി കൊണ്ട് കുത്തി നോക്കി. അപ്പോഴും ഒന്നും കണ്ടില്ല. ഒത്തിരി അപകടമാണ്. ആസ്ബറ്റോസിന്റെ ഷീറ്റ് രണ്ട് തവണ ശരീരത്തില്‍ കൊണ്ടു. അര്‍ജുന്‍ ഉണ്ടോയെന്ന് നോക്കാന്‍ സ്വന്തം റിസ്‌കിലാണ് കൂടുതല്‍ താഴ്ച്ചയിലേക്ക് പോയത്. അത് ഒപ്പിട്ടുനല്‍കി. ആദ്യമായാണ് ഇങ്ങനെ ചെയ്യുന്നത്, ഈശ്വർ മൽപെ കൂട്ടിച്ചേർത്തു.

Also Read:

dot image
To advertise here,contact us
dot image