'ഹനുമാൻ' ജപ്പാനിലേക്ക്, ട്രെയ്ലർ പുറത്തിറങ്ങി

ചിത്രത്തിന്റെ രണ്ടാം ഭാഗം 'ജയ് ഹനുമാൻ' ഉണ്ടാകുമെന്നും കഥ എഴുതാൻ തുടങ്ങിയെന്നും സംവിധായകൻ പ്രശാന്ത് വർമ അടുത്തിടെ പറഞ്ഞിരുന്നു

dot image

തേജ സജ്ജ നായകനായി തെലുങ്കിൽ സർപ്രൈസ് ഹിറ്റടിച്ച ചിത്രമാണ് ഹനുമാൻ. ആഗോള ബോക്സ് ഓഫീസിൽ ചിത്രം 350 കോടിയിലേറെ രൂപയാണ് നേടിയത്. ഇപ്പോഴിതാ ഹനുമാൻ ജപ്പാനിൽ റിലീസ് ചെയ്യാനൊരുങ്ങുകയാണ്. ജാപ്പനീസ് സബ്‍ടൈറ്റിലോടെയാണ് ചിത്രം എത്തുന്നത്. ഒക്ടോബര്‍ നാലിനായിരിക്കും ചിത്രത്തിന്റെ ജാപ്പനീസ് റിലീസ് എന്നും റിപ്പോർട്ടുകൾ ഉണ്ട്.

മഹേഷ് ബാബുവിന്റെ 'ഗുണ്ടൂർ കാരം', വെങ്കിടേഷ് ദഗുബതിയുടെ 'സൈന്ധവ്' എന്നീ ചിത്രങ്ങൾക്കൊപ്പം എത്തിയ ഹനുമാൻ മികച്ച പ്രകടനത്തോടെ തീയേറ്ററുകളിൽ കാണികളെ ആകർഷിക്കുകയായിരുന്നു. ചിത്രത്തിന്റെ രണ്ടാം ഭാഗം 'ജയ് ഹനുമാൻ' ഉണ്ടാകുമെന്നും കഥ എഴുതാൻ തുടങ്ങിയെന്നും സംവിധായകൻ പ്രശാന്ത് വർമ അടുത്തിടെ പറഞ്ഞിരുന്നു. 'കല്‍ക്കി', 'സോംബി റെഡ്ഡി' എന്നിവയാണ് പ്രശാന്ത് വര്‍മയുടെ തെലുങ്കില്‍ ശ്രദ്ധയാകര്‍ഷിച്ച മറ്റു ചിത്രങ്ങൾ. ഹനുമാൻ പ്രൈംഷോ എന്റര്‍ടെയ്‍ൻമെന്റിന്റെ ബാനറിലാണ് നിര്‍മ്മിച്ചത്. കെ നിരഞ്‍ജൻ റെഢിയാണ് നിര്‍മാണം.

തെലുങ്കിലെ യുവ നായകൻമാരില്‍ ശ്രദ്ധേയാകര്‍ഷിച്ച താരമാണ് തേജ സജ്ജ. തേജ സജ്ജ നായകനായി വേഷമിട്ടതില്‍ ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയത് 'അത്ഭുത'മായിരുന്നു. 'സൂര്യ' എന്ന കഥാപാത്രമായിട്ടായിരുന്നു ചിത്രത്തില്‍ തേജ സജ്ജ വേഷമിട്ടത്. ഡിസ്‍നി പ്ലസ് ഹോട്‍സ്റ്റാറില്‍ പ്രദര്‍ശനത്തിനെത്തിയ ചിത്രം മികച്ച പ്രതികരണമായിരുന്നില്ല നേടിയത്. മാലിക് റാം ആയിരുന്നു ചിത്രം സംവിധാനം ചെയ്‍തത്. ലക്ഷ്‍മി ഭൂപയിയയും പ്രശാന്ത് വര്‍മയുമാണ് തിരക്കഥ എഴുതിയത്.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us