മമ്മൂട്ടിയുടെ പഞ്ച് ഡയലോഗുകൾ അറബിയിൽ , ടർബോ ട്രെയിലര്‍ ഇറങ്ങി

ഈ വർഷത്തെ ഏറ്റവും ഉയർന്ന കളക്ഷനാണ് ടർബോ സ്വന്തമാക്കിയിരിക്കുന്നത്

dot image

മമ്മൂട്ടി നായകനായെത്തിയ മാസ്സ് ആക്ഷൻ കോമഡി ചിത്രം 'ടർബോ' ആഗോളതലത്തിൽ തന്നെ സ്വീകരിക്കപ്പെട്ടിരുന്നു. മമ്മൂട്ടിയുടെ മാസ്സിനൊത്ത വില്ലനായി രാജ് ബി ഷെട്ടി കൂടെ എത്തിയപ്പോൾ തിയേറ്ററുകളിൽ തീ ആയിരുന്നു എന്ന് പറയുന്നതിൽ തെറ്റില്ല. ഇപ്പോഴിതാ ചിത്രത്തിന്റെ അറബിക് പതിപ്പിന്റെ ട്രെയിലര്‍ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ.

ഓഗസ്റ്റ് രണ്ടിനാണ് അറബിക് പതിപ്പ് തിയേറ്ററുകളിൽ എത്തുക. ഇതിൽ മമ്മൂട്ടി അവതരിപ്പിച്ച ജോസച്ചായൻ എന്ന കഥാപാത്രത്തിന്റെ പേര് ജാസിം എന്നാക്കി മാറ്റിയിട്ടുണ്ട്. ചിത്രത്തിന്റെ സംവിധാനം നിര്‍വഹിച്ചിരിക്കുന്നത് മമ്മൂട്ടിയാണ്. ടർബോ കേരളത്തിൽ മാത്രം ആദ്യ ദിനം നേടിയത് 6.2 കോടി രൂപയാണ്. ഈ വർഷത്തെ ഏറ്റവും ഉയർന്ന കളക്ഷനാണ് ഇതോടെ ടർബോ സ്വന്തമാക്കിയിരിക്കുന്നത്.

ആദ്യ ദിനം 224 എക്സ്ട്രാ ഷോകളും രണ്ടാം ദിനം 156 എക്സ്ട്രാ ഷോകളും മൂന്നാം ദിനം 160 ലേറെ എക്സ്ട്രാ ഷോകളും നാലാം ദിനത്തിൽ 140ലധികം എക്സ്ട്രാ ഷോകളാണ് ചാർട്ട് ചെയ്തിരുന്നത്. ആദ്യ ഷോ കഴിഞ്ഞയുടൻ പ്രേക്ഷകർ ഇരുകയ്യും നീട്ടി സ്വീകരിച്ചു. ഇതുവരെ കാണാത്ത മമ്മൂട്ടിയുടെ പുതിയ ഗെറ്റപ്പും മാസ് ആക്ഷൻ കോമഡി കൊണ്ടും ടർബോ തീയേറ്ററുകളിൽ ആരവം തീർത്തു. ടർബോ ജോസിന്റെ കിന്റൽ ഇടി കണ്ട് അമ്പരന്നു എന്നാണ് ആരാധകരുടെ പ്രതികരണങ്ങൾ വന്നിരുന്നത്.

2 മണിക്കൂർ 32 മിനിറ്റാണ് ചിത്രത്തിന്റെ ദൈർഘ്യം. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ വൈശാഖാണ് ചിത്രം സംവിധാനം ചെയ്തത്. മിഥുൻ മാനുവൽ തോമസിന്റെതാണ് തിരക്കഥ. ചിത്രത്തിന്റെ ഡിസ്ട്രിബ്യൂഷൻ വേഫറർ ഫിലിംസും ഓവർസീസ് ഡിസ്ട്രിബ്യൂഷൻ ട്രൂത്ത് ഗ്ലോബൽ ഫിലിംസുമാണ് ഏറ്റെടുത്തിരുന്നത്.

Also Read:

മമ്മൂട്ടി കമ്പനിയുടെ ബാനറിൽ നിർമ്മിക്കുന്ന അഞ്ചാമത്തെ സിനിമയാണ് 'ടർബോ'. ജീപ്പ് ഡ്രൈവറായ ജോസിന്റെ കഥയാണ് ചിത്രം പറയുന്നത്. . ആക്ഷൻ രംഗങ്ങൾക്ക് ഏറെ പ്രാധാന്യം നൽകിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. വിയറ്റ്നാം ഫൈറ്റേർസാണ് ആക്ഷൻ രംഗങ്ങൾ കൈകാര്യം ചെയ്യുന്നത്. പശ്ചാത്തല സംഗീതം ക്രിസ്റ്റോ സേവ്യറും ടീമും ചേർന്നാണ് ഒരുക്കുന്നത്. 'പോക്കിരിരാജ', 'മധുരരാജ' എന്നീ ചിത്രങ്ങൾക്ക് ശേഷം വൈശാഖും മമ്മൂട്ടിയും വീണ്ടും ഒന്നിച്ച ചിത്രം കൂടിയാണ് 'ടർബോ.

dot image
To advertise here,contact us
dot image