'ഞാൻ അല്ല ആ പോസ്റ്റ് ഇട്ടത്', എക്സ് അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടെന്ന് ജാവേദ് അക്തർ

ഒളിമ്പിക്‌സിൽ പങ്കെടുക്കുന്ന ഇന്ത്യൻ ടീമിനെ കുറിച്ചുള്ള പോസ്റ്റ് അക്കൗണ്ടിൽ നിന്ന് നീക്കം ചെയ്തിട്ടുണ്ട്

dot image

പ്രശസ്ത ബോളിവുഡ് ഗാനരചയിതാവും തിരക്കഥാകൃത്തുമായ ജാവേദ് അക്തറിന്റെ എക്‌സ് അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടു. അദ്ദേഹം തന്നെയാണ് ഇക്കാര്യം സോഷ്യൽ മീഡിയയിലൂടെ അറിയിച്ചിരിക്കുന്നത്. ഇന്ത്യൻ ഒളിമ്പിക്‌സ് ടീമുമായി ബന്ധപ്പെട്ട് തൻ്റെ അക്കൗണ്ടിൽ വന്ന പോസ്റ്റ് താൻ എഴുതിയതല്ലെന്നും പകരം ഹാക്കർമാർ ഇട്ടതാണെന്നും അക്തർ വ്യക്തമാക്കി.

'എൻ്റെ എക്സ് ഐഡി ഹാക്ക് ചെയ്യപ്പെട്ടു. ഒളിമ്പിക്‌സിൽ പങ്കെടുക്കുന്ന ഞങ്ങളുടെ ഇന്ത്യൻ ടീമിനെക്കുറിച്ച് എൻ്റെ അക്കൗണ്ടിൽ നിന്ന് പ്രത്യക്ഷത്തിൽ ഒരു സന്ദേശം ഉണ്ട്. ഇത് വളരെ വേദനയുണ്ടാക്കി. പക്ഷേ ആ സന്ദേശം ഞാൻ അയച്ചതല്ല. അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടതുമായി ബന്ധപ്പെട്ട് അധികാരികൾക്ക് പരാതി നൽകിയിട്ടുണ്ട്' എന്നാണ് ജാവേദ് അറിയിച്ചിരിക്കുന്നത്.

ഒളിമ്പിക്‌സിൽ പങ്കെടുക്കുന്ന ഇന്ത്യൻ ടീമിനെ കുറിച്ചുള്ള പോസ്റ്റ് അക്കൗണ്ടിൽ നിന്ന് നീക്കം ചെയ്തിട്ടുണ്ട്. അതേസമയം പാരീസ് ഒളിമ്പിക്‌സിൽ വനിതകളുടെ 10 മീറ്റർ എയർ പിസ്റ്റളിൽ വെങ്കല മെഡൽ നേടിയ മനു ഭാക്കറിനെ നിരവധി താരങ്ങളാണ് അഭിനന്ദിച്ചത്. ഷൂട്ടിംഗിൽ ഒളിമ്പിക്‌സ് മെഡൽ നേടുന്ന ആദ്യ ഇന്ത്യൻ വനിതയെന്ന നേട്ടവും കൂടെയാണ് മനു സ്വന്തമാക്കിയിരിക്കുന്നത്.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us